കൊച്ചിയില്‍ ഫാക്ടിന്റെ അമോണിയ പ്ലാന്റില് ചോര്‍ച്ച ; അമോണിയ ശ്വസിച്ചതിനെതുടര്‍ന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു

എറണാകുളം വെല്ലിങ്ടന്‍ ഐലന്‍ഡിലെ ഫാക്ടിന്‍റെ അമോണിയ പ്ലാന്റില് ചോര്‍ച്ച. ഇതേതുടര്‍ന്ന് സമീപത്തെ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു. ഒന്നരയോടു കൂടിയാണ് പ്ലാന്‍റില്‍ ചോര്‍ച്ചയുണ്ടായത്. പ്ലാന്‍റില്‍ നിന്ന് അമോണിയ കയറ്റുന്നതിനിടെ ലോറിയുടെ പൈപ്പ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവം അന്വേഷിക്കുന്നതിന് ഫാക്‌ട് അധികൃതര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
അന്തരീക്ഷത്തിലിപ്പോഴും അമോണിയ കെട്ടിനില്‍ക്കുന്ന സ്ഥിതിയാണ്. ജനവാസമേഖലയല്ലാത്തത് അപകടസാധ്യത കുറച്ചു. അമോണിയ ശ്വസിച്ചതിനെതുടര്‍ന്ന് കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് ശ്വാസതടസ്സമടക്കമുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്നാണു വിദ്യാര്‍ഥികളെ ഇവിടെ നിന്ന് ഒഴിപ്പിച്ചത്. വെണ്ടുരുത്തി പാലത്തില്‍നിന്ന് വെല്ലിങ്ടന്‍ ഐലന്‍ഡിലേക്കുള്ള ഗതാഗതം നിരോധിച്ചു.
2016 ല്‍ ഫാക്‌ട് അമ്ബലമേട് യൂണിറ്റിലേയ്ക്ക് ബാര്‍ജില്‍ കൊണ്ടുപോയ അമോണിയ ചോര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha


























