ഗണേഷ്‌കുമാര്‍ എം എല്‍ എയുടെ ഉടമസ്ഥതയിലുള്ള ആനയുടെ ആക്രമണത്തില്‍ പാപ്പാന് ദാരുണാന്ത്യം

ആനയുടെ ആക്രമണത്തില്‍ പാപ്പന്‍ മരിച്ചു. കോട്ടയം സ്വദേശി കെ സി ബിനുകുമാര്‍(32) ആണു മരിച്ചത്. വെള്ളം കൊടുക്കുന്നതിനിടയില്‍ തുമ്പി കൈ കൊണ്ടു പാപ്പാനെ തട്ടുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ ബിനുകുമാറിനെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല. പുത്തന്‍വേലിക്കര കുരുന്നിലാക്കാട് ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തോട് അനുബന്ധിച്ചാണു കീഴൂട്ട് വിശ്വനാഥന്‍ എന്ന ആനയെ കൊണ്ടു വന്നത്.
ആനയുടെ ഒന്നാം പാപ്പാന്‍ അഭിലാഷിനെ പോലീസ കസ്റ്റഡിയില്‍ എടുത്തു. ആനയെ എഴുന്നള്ളിക്കുന്നതിനു വനം വകുപ്പിന്റെയടക്കം അനുമതി വാങ്ങിരുന്നില്ല. സംഭവത്തിനു പിന്നാലെ ആനയെ ലോറിയില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു. ഗണേഷ്‌കുമാര്‍ എം എല്‍യുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ആന എന്നു പുത്തന്‍വേലിക്കര പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha


























