സംസ്ഥാനത്തെ സാമൂഹ്യ പെന്‍ഷന്‍ പട്ടിക നവീകരിക്കുമെന്ന് ധനമന്ത്രി

സംസ്ഥാനത്തെ സാമൂഹ്യ പെന്‍ഷന്‍ പട്ടിക നവീകരിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു. അനര്‍ഹര ഒഴിവാക്കി പുതിയ പട്ടിക പ്രഖ്യാപിക്കും. 1200 ചതുരശ്ര അടി വീടുള്ളവര്‍, ആദായ നികുതി കൊടുക്കുന്നവര്‍, അവര്‍ക്കൊപ്പം താമസിക്കുന്നവര്‍ എന്നിവര്‍ക്ക് ഇനി മുതല്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന് അര്‍ഹതയുണ്ടാവില്ല. ഇവര്‍ നിയമവിരുദ്ധമായി പെന്‍ഷന്‍ കൈപ്പറ്റിയാല്‍ അത് തിരിച്ചടയ്‌ക്കേണ്ടി വരും.
സാമൂഹ്യ പെന്‍ഷനില്‍ നിന്നും പുറത്താകുന്നവര്‍ക്കായി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ആവിഷ്‌കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അടുത്ത വര്‍ഷംമുതല്‍ വയോജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതി ഉള്‍പ്പെടുത്തി വയോജന ബഡ്ജറ്റ് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha