അനുമതിയുള്ള സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് മന്ത്രിസഭയുടെ അനുമതി; കേസില്‍ ഹൈക്കോടതിക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
പ്ലസ്‌ടു കേസില്‍ ഡയറക്‌ടര്‍ നല്‍കുന്ന ലിസ്‌റ്റ് അനുവദിക്കാനാണെങ്കില്‍ ജനാധിപത്യ സംവിധാനം എന്തിനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭാ ഉപസമിതിക്ക് നോട്ടീസ് നല്‍കിയ നടപടി തെറ്റാണ്. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് മുഖ്യമന്ത്രി ഹൈക്കോടതി ഉത്തരവിനെതിരെ സംസാരിച്ചത്. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കോടതിവിധി അനുസരിച്ച് പറ്റുന്ന സ്‌കൂളുകളിലും ബാച്ചുകളിലും പ്ലസ്‌വണ്‍ പ്രവേശന നടപടി തുടരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ സ്‌കൂളുകളുടെ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും.
ഹൈക്കോടതിയുടേത് ഇടക്കാല ഉത്തരവു മാത്രമാണ്. സര്‍ക്കാരിനു തിരിച്ചടിയെന്ന വ്യാഖ്യാനം ശരിയല്ല. ഓരോ പ്രദേശത്തേയും ആവശ്യം കണക്കിലെടുത്താണ് പ്ലസ്‌ടു ബാച്ചുകള്‍ അനുവദിച്ചത്. ഇത് കോടതിയെ ബോധ്യപ്പെടുത്താനാണ് അപ്പിലിലൂടെ ശ്രമിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാളെ പ്രത്യേക മന്ത്രിസഭായോഗം ചേരും. കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. കെഎസ്‌ഇബിയുമായി ബന്ധപ്പെട്ട കാര്യങ്ങളും നാളെ ചര്‍ച്ചചെയ്യും. ബാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് കോടതിയെ യഥാസമയം അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha