ആരാധകര്‍ കാത്തിരുന്ന മുഹൂര്‍ത്തം കഴിഞ്ഞു, നസ്‌റിയ ഇനി ഫഹദിന് സ്വന്തം, നവദമ്പതികള്‍ക്ക് ആശംസകള്‍
ആരാധകര്‍ കാത്തിരുന്ന ഫഹദ്-നസ്രിയ വിവാഹം ഇന്ന് 11.30ന് കഴക്കൂട്ടം അല്‍സാജ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നു. ബുധനാഴ്‌ച കോവളത്ത് ഉദയസമുദ്രയില്‍ വച്ചായിരുന്നു മൈലാഞ്ചിക്കല്യാണം. മൈലാഞ്ചിക്കല്യാണത്തിനു വധുവിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്.
വിവാഹ ചടങ്ങുകള്‍ പകര്‍ത്തുന്നതിന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിവാഹത്തിനു ശേഷം വധൂവരന്മാര്‍ മാധ്യമങ്ങളെ കാണ്ടു.
എറണാകുളം ആസ്ഥാനമാക്കിയ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണു വിവാഹച്ചടങ്ങ് ഒരുക്കിയത്. എഴുപതില്‍പ്പരം വിഭവങ്ങളാണു വിവാഹച്ചടങ്ങിനെത്തുന്നവരെ സല്‍ക്കരിക്കുന്നതിനായി തയാറാക്കിയുരുന്നത്. മലയാളത്തിലും തമിഴിലും തിളങ്ങി നില്‍ക്കുമ്പോഴാണ് നസ്രിയ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.
ഫഹദ് നസ്രിയ വിവാഹവാര്‍ത്ത കഴിഞ്ഞവര്‍ഷമാണ് പുറത്തുവന്നത്. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച കല്യാണം ഫഹദിന്റെ അച്‌ഛനും സംവിധായകനുമായ ഫാസില്‍ തന്നെയാണ് വെളിപ്പെടുത്തിയത്. പിന്നീട് താരജോടി സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം സ്‌ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിവാഹനിശ്‌ചയം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha