രണ്ടു വര്‍ഷം മുമ്പാണ് ദിവ്യയെ വിപിന്‍ കാണാനിടയത്, ദിവ്യയെ കണ്ട് അന്ന് മുതല്‍ വിപിന് പ്രണയം തുടങ്ങി... ഭര്‍ത്താവ് മരിച്ചതറിയാതെ ദിവ്യയും മരണത്തിനു മുന്നില്‍ കീഴടങ്ങി, കൊരങ്ങിണിയിലെ കാട്ടുതീ കവര്‍ന്നത് മൂന്നു ദിവ്യമാരെ...

കൊരങ്ങിണി കാട്ടുതീയില്‍ ഭര്‍ത്താവ് മരിച്ചതറിയാതെ ദിവ്യയും മരണത്തിനു കീഴടങ്ങി. കന്യാകുമാരി സ്വദേശി വിപിന്‍ ദാമോദര(32) ന്റെ ഭാര്യ ദിവ്യ വിശ്വനാഥാ (27) ണ് ഇന്നലെ മധുര രാജാജി ഗവ. ആശുപത്രിയില്‍ മരിച്ചത്.
ഇതോടെ കൊരങ്ങിണി കാട്ടു തീ ദുരന്തത്തില്‍ മരണം 12 ആയി.ദിവ്യയുടെ ഭര്‍ത്താവ് വിപിന്‍ തിങ്കളാഴ്ച രാത്രി മരണമടഞ്ഞിരുന്നു. വിപിന്‍ മരിച്ച വിവരം ബന്ധുക്കള്‍ ചികിത്സയിലിരുന്ന ദിവ്യയെ അറിയിച്ചിരുന്നില്ല. കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശിയായ വിപിന്‍ രണ്ടു വര്‍ഷം മുമ്പാണു ട്രെക്കിങ് ക്യാമ്പുകളില്‍ കണ്ടുമുട്ടിയ കോയമ്പത്തൂര്‍ സ്വദേശിനി ദിവ്യയെ പ്രണയിച്ചു വിവാഹം കഴിച്ചത്.
കാട്ടുതീയില്‍ പൊള്ളലേറ്റ ഈറോഡ് സ്വദേശി വിവേകും ഭാര്യ ദിവ്യയും കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു. ചെന്നൈ സ്വദേശിനി ദിവ്യ മുത്തുകുമാര്‍ ദുരന്തദിനത്തില്‍ത്തന്നെ മരിച്ചു. കൊരങ്ങിണിയിലെ കാട്ടുതീ കവര്‍ന്നത് മൂന്നു ദിവ്യമാരെ!
https://www.facebook.com/Malayalivartha
























