കുരങ്ങണിയിലെ കാട്ടുതീ; ട്രെക്കിങ്ങിന് നേതൃത്വം നല്കിയ ഈറോഡ് സ്വദേശി കസ്റ്റഡിയിൽ; ദുരന്തത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഏകാംഗ കമ്മിഷനെ നിയമിച്ചു; കമ്മിഷന്‍ കുരങ്ങണിയിലെത്തും

കുരങ്ങണി വനമേഖലയിലെ കാട്ടുതീയിൽ വെന്തെരിഞ്ഞ് നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഇപ്പോഴും മരിച്ചവരുടെ വിയോഗം താങ്ങാനാകാതെ ഇരിക്കുകയയാണ് പ്രിയപ്പെട്ടവരും ബന്ധുക്കളും. ട്രെക്കിങ്ങിന് നേതൃത്വം നല്കിയ ഈറോഡ് സ്വദേശി പ്രഭു(30)വിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദുരന്തത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഏകാംഗ കമ്മിഷനെ നിയമികുകയും ചെയ്തു. ദുരന്തത്തെക്കുറിച്ച് രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് തമിഴ്നാട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി അതുല്യ മിശ്രയെയാണ്. ദുരന്തത്തിലേക്ക് നയിച്ച കാരണങ്ങള്‍, ട്രെക്കിങ് അനധികൃതമാണോ ആണെങ്കില്‍ ഒത്താശ ചെയ്തത് ആരെല്ലാം, വനം ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടോ, വനമേഖലയില്‍ കാട്ടുതീ പടര്‍ന്നതെങ്ങനെ, വനമേഖലയില്‍ ട്രെക്കിങ് നടത്തുമ്പോള്‍ വേണ്ട മുന്‍കരുതല്‍, ഇനിഅപകടമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ തുടങ്ങിയവ അന്വേഷിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
ഇന്ന് കമ്മീഷൻ കുരങ്ങാനിയിലെത്തും. എല്ലാതരത്തിലുള്ള ട്രെക്കിങ്ങും നിര്‍ത്തിയിട്ടുണ്ട്. ഒളിവില്‍പോയ ക്ലബ്ബിന്റെ സ്ഥാപകന്‍ ബെല്‍ജിയം സ്വദേശി പീറ്റര്‍ വാന്‍ ഗേറ്റിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. ട്രെക്കിങ് അനധികൃതമാണെന്ന് സര്‍ക്കാര്‍ പറയുമ്പോഴും വനംവകുപ്പിന്റെ അനുമതിയോടെയാണ് കുരങ്ങണി വനമേഖലയില്‍ ട്രെക്കിങ് നടത്തിയതെന്ന് പ്രഭുവും സത്യവാങ്മൂലം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























