ഇത് സിപിഎമ്മിന്റെ കാടത്തം... തീ കൊളുത്തി മരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന വയല്‍കിളികള്‍, മണ്ണെണ്ണ ഒഴിച്ച് മരിക്കാന്‍ നിരവധി പേര്‍,കീഴാറ്റൂരിലെ സ്ഥിതി ഗുരുതരം... ഈ സംഭവത്തിലൂടെ സിപിഎമ്മിന്റ യഥാര്‍ത്ഥ മുഖം പുറത്തായി, സമരപ്പന്തലിന് സിപിഎമ്മുകാര്‍ തീയിട്ടു, സമരപ്പന്തല്‍ കത്തിച്ചത് സിപിഎമ്മിന്റെ രാഷ്ട്രീയഭീകരതയെന്ന് ആര്‍എംപിഐ, വയല്‍കിളികളുടെ നേതൃത്വം ബിജെപി ഏറ്റെടുക്കും

കീഴാറ്റൂരിലെ വയല്‍ നികത്തി ദേശീയപാത ബൈപ്പാസാക്കുന്നതിനെതിരെ 'വയല്‍ക്കിളി' പ്രവര്‍ത്തകര്‍ ആത്മഹത്യഭീഷണി മുഴക്കി നടത്തിയ പ്രതിഷേധത്തിന് നേരെ സിപിഎം ആക്രമണം. വയല്‍ കിളികളുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു.
സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എതിര്‍ക്കാന്‍ ശ്രമിച്ചവരെ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ വിരട്ടിയോടിക്കുകയും ചെയ്തു. പൊലീസ് നോക്കി നില്‍ക്കെ തന്നെയായിരുന്നു കൊള്ളിവെപ്പും അതിക്രമങ്ങളും നടന്നത്. കിസാന്‍ സമരത്തിന്റെ വീര്യത്തില്‍ നില്‍ക്കുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്തായത്.
ഇന്ന് രാവിലെ പോലീസ് സഹായത്തോടെ റോഡ് നിര്‍മ്മാണ നടപടികള്‍ മുന്നോട്ടുകൊണ്ടുപോവുന്നതിനായി അധികൃതര്‍ എത്തിയപ്പോഴാണ് കര്‍ഷകര്‍ പ്രതിഷേധം കടുപ്പിച്ചത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ് സമരസമിതി പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ പ്രതിഷേധ സമരം ആരംഭിച്ചത്. നൂറോളം ആളുകള്‍ സമരരംഗത്തുണ്ടായിരുന്നു.
സിപിഎം നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ച് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലരും സമരത്തില്‍ പങ്കെടുത്തിരുന്നു. ബൈപ്പാസിനായി വയല്‍ ഏറ്റെടുക്കുന്നതിന് 50 ഉടമകള്‍ സമ്മതപത്രം നല്‍കിയതായി കഴിഞ്ഞ ദിവസം സിപിഐഎം അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ ഇന്നു മുതല്‍ മുന്നോട്ട് പോകുമെന്ന് അറിയിച്ചത്.
എന്തും സംഭവിക്കുമായിരുന്ന അവസ്ഥയിലായിരുന്നു തളിപ്പറമ്പിനടുത്തെ കീഴാറ്റൂര്‍ ഗ്രാമം. മൂന്ന് ഭാഗങ്ങളില്‍ പൊലീസും അഗ്‌നിശമന സേനയും റവന്യൂ ഉദ്യോഗസ്ഥരും. കീഴാറ്റൂര്‍ വയലില്‍ സമര കാഹളം മുഴക്കി 60 ലേറെ വരുന്ന സ്ത്രീകളുള്‍പ്പെടെയുള്ള വയല്‍ക്കിളികള്‍ സുരേഷ് കീഴാറ്റൂരിന്റേയും നമ്പാടത്ത് ജാനകിയുടേയും നേതൃത്വത്തില്‍ സമരക്കാര്‍ ശരീരത്തില്‍ ഡീസലും മണ്ണെണ്ണയും ഒഴിച്ച് ജീവഹത്യാ ഭീഷണി മുഴക്കി നില കൊള്ളുന്നു.
ഈ സമയം കുറ്റിക്കോലില്‍ നിന്നും റവന്യൂ ഉദ്യോഗസ്ഥര്‍ സര്‍വ്വേ നടപടിയുമായി നീങ്ങുന്ന വിവരം ലഭിച്ചു. വയല്‍ക്കിളികള്‍ മുദ്രാവാക്യം വിളിയുമായി പ്രതിഷേധം ആരംഭിച്ചു. ഒപ്പം കൊയ്ത്തു കഴിഞ്ഞ പാടത്തെ വൈക്കോല്‍ കൂനക്ക് തീക്കൊളുത്തി. പൊലീസ് സംഘത്തോട് മാറാന്‍ ആവശ്യപ്പെട്ടു.
കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാത നിര്‍മിക്കുന്ന കാര്യത്തില്‍ ജയിംസ് മാത്യു എംഎല്‍എ കണ്ടംവഴി ഓടുകയാണെന്നു വയല്‍ക്കിളി കൂട്ടായ്മ. വയല്‍ നികത്തി ദേശീയപാത നിര്‍മിക്കാന്‍ 55 കര്‍ഷകര്‍ സമ്മതപത്രം നല്‍കിയെന്നതു ശരിയല്ലെന്നും കൂട്ടായ്മ പറഞ്ഞു.
വയല്‍ നികത്താന്‍ അനുവദിക്കുകയുമില്ല. വയല്‍ നികത്തുന്നതിനെതിരെ 45 പേര്‍ ഡപ്യൂട്ടി കലക്ടര്‍ക്കു നല്‍കിയ പരാതി ഇപ്പോഴും നിലവിലുണ്ട്. ഇതില്‍ മൂന്നുപേര്‍ മാത്രമാണു സമ്മതപത്രത്തില്‍ ഒപ്പിട്ടു നല്‍കിയത്. ഇവരെ ഭീക്ഷണിപ്പെടുത്തി മാറ്റിയതാണ്. ഭുമി ഏറ്റെടുക്കുന്നതില്‍ ആക്ഷേപം അറിയിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഇതില്‍ രണ്ടുപേര്‍ തിരിച്ചുവരാന്‍ തയാറാണ്. ഭൂമി ഏറ്റെടുക്കുന്നതില്‍ ആക്ഷേപമുള്ളവര്‍ അറിയിക്കാനാണു സര്‍ക്കാര്‍ മുന്‍പ് നിര്‍ദേശം നല്‍കിയത്. അല്ലാതെ സമ്മതപത്രം നല്‍കാനല്ലെന്നും വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ ചൂണ്ടിക്കാട്ടി.
ഭൂമി ഏറ്റെടുക്കുന്നതിനെതിരെ നല്‍കിയ പരാതിയില്‍ തീരുമാനമെടുക്കുന്നതിനു പകരം സമ്മതപത്രം വാങ്ങുവാന്‍ നടക്കുന്ന എംഎല്‍എയും കൂട്ടരും കണ്ടംവഴി ഓടുകയാണ്. ഇവര്‍ കരയിലേക്കു വരികയാണു വേണ്ടത്. വയല്‍ നികത്തി റോഡ് നിര്‍മിക്കുന്നതിനു പിന്നില്‍ വന്‍ അഴിമതിക്കാണു കളമൊരുങ്ങുന്നത്. വയല്‍ക്കിളി സമരം ഊതിവീര്‍പ്പിച്ച സമരമാണെന്നതു പി.ജയരാജന്റെ വ്യക്തിപരമായ അഭിപ്രായമാണ്.
ദേശീയപാതയ്ക്കായി കീഴാറ്റൂരില്‍ സ്ഥലം അളക്കാന്‍ വന്നാല്‍ ശക്തമായ ചെറുത്തുനില്‍പ്പു നേരിടേണ്ടി വരുമെന്നും വയല്‍ക്കിളി ഭാരവാഹികളായ സുരേഷ് കീഴാറ്റൂര്‍, സി.മനോഹരന്‍, എം.ജാനകി, ടി.സി.കരുണാകരന്‍, സി.ജാനകി എന്നിവര്‍ വ്യക്തമാക്കി.
തീ കൊളുത്തി മരിക്കാന്‍ തയ്യാറായി 70 വയസുകാരിയടക്കം 20 പേര്‍. കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാത ബൈപാസ് നിര്‍മിക്കുന്നതിനെതിരെ വയല്‍ക്കിളി സമര സമിതിയുടെ നേതൃത്വത്തില്‍ ആത്മഹത്യാ ഭീഷണി.
https://www.facebook.com/Malayalivartha
























