കേരളത്തിലെ മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളവർധനയ്ക്ക് മന്ത്രിസഭയോഗം അംഗീകാരം നല്‍കി

കേരളത്തിലെ മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളവർധനയ്ക്ക് മന്ത്രിസഭയോഗം അംഗീകാരം നല്‍കി. മാര്‍ച്ച് 20ന് മന്ത്രിമാരുടെയും നിയമസഭാംഗങ്ങളുടെ ശമ്പളവും ബത്തയും വര്‍ധിപ്പിക്കുന്നതിനുള്ള ബില്‍ നിയമസഭ പരിഗണിക്കും. സബ്ജക്ട് കമ്മിറ്റി പരിശോധനക്കുശേഷം മാര്‍ച്ച് 27ന് വീണ്ടും സഭ പരിഗണിച്ച് പാസാക്കും. ഏപ്രില്‍ മുതലാണ് ശമ്പളവര്‍ധന പ്രാബല്യത്തില്‍ വരുന്നത്. മന്ത്രിമാരുടെ ശമ്പളം 55,012 രൂപയില്‍നിന്ന് 90,000 രൂപയായും എം.എല്‍.എമാരുടേത് 39,500 രൂപയില്‍നിന്ന് 70,000 രൂപയായും ഉയര്‍ത്താനാണ് നിര്‍ദേശം. ഇതിന്റെ കരട് ബില്ലിനു മന്ത്രിസഭ അംഗീകാരം നല്‍കുകയും ചെയ്തു.
മന്ത്രിമാരുടെ യാത്രാബത്ത കിലോമീറ്ററിന് 10 രൂപയില്‍നിന്ന് 15 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. എം.എല്‍.എമാരുടെ യാത്രാബത്ത കിലോമീറ്റര്‍ നിരക്ക് 12 രൂപയാക്കി ഉയര്‍ത്തും. ശമ്പളവര്‍ധനയെക്കുറിച്ച് പഠിക്കാന്‍ ഒരുവര്‍ഷം മുമ്പാണ് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്. സമിതി നിര്‍ദേശം ഏതാനും ആഴ്ചകളായി മന്ത്രിസഭയുടെ പരിഗണനയിലായിരുന്നു. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ശമ്പളവും ബത്തയും കൂട്ടുന്നത് സംബന്ധിച്ച് ജസ്റ്റിസ് ജെയിംസ് കമ്മിറ്റി ശുപാര്‍ശ ചെയ്തതിലും കുറഞ്ഞ തുകയാണ് മന്ത്രിസഭ അംഗീകരിച്ചത്. മന്ത്രിമാരുടെ ശമ്പളം 1.43 ലക്ഷം രൂപയാക്കി ഉയര്‍ത്തണമെന്നായിരുന്നു ജെയിംസിന്റെ ശുപാർശ. ഇതില്‍ 53,000 രൂപയുടെ കുറവ് വരുത്തിയാണ് 90,000 രൂപ ശമ്പളം നല്‍കാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha
























