സോളാര്‍ തട്ടിപ്പ്; ഇറക്കുമതി വക്കീലിനു നൽകുന്നത് ഒരു കോടി രൂപ ! ; സര്‍ക്കാര്‍ അഭിഭാഷകര്‍ സര്‍ക്കാർ ചിലവിൽ കഴിയുമ്പോൾ സോളാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരാകാന്‍ ഡല്‍ഹിയില്‍ നിന്നുള്ള ഇറക്കുമതി; സർക്കാരിന്റെ അധിക ചിലവുകളെ വിമർശിച്ച് മുൻ മുഖ്യമന്ത്രിയുടെ പ്രെസ്സ് സെക്രെട്ടറി പി ടി ചാക്കോ

സാമ്പത്തിക പ്രതിസന്ധികൾ നിരത്തുന്ന സർക്കാർ തന്നെ അനാവശ്യമായി ചിലവഴിക്കുന്ന അധിക ചിലവുകളെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രെസ്സ് സെക്രെട്ടറി പി ടി ചാക്കോ രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി ടി ചാക്കോ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.
യുഡിഎഫ് സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ സോളാര്‍ വിവാദത്തില്‍ സരിതയും സംഘവും ചേര്‍ന്ന് 37 പേരില്‍ നിന്ന് തട്ടിച്ചെടുത്തത് 6.5 കോടി രൂപയാണെങ്കിൽ സംസ്ഥാന സര്‍ക്കാരിന് നയാപൈസ നഷ്ടം ഉണ്ടാകാത്ത സോളാര്‍ ഇടപാടിനേക്കുറിച്ച് അന്വേഷിച്ച ജസ്‌റ്റീസ് ജി. ശിവരാജന്‍ കമ്മീഷന് ചെലവായത് 7.5 കോടി രൂപയെന്നു പ്രെസ്സ് സെക്രെട്ടറി പി ടി ചാക്കോ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുന്നു.
അഡ്വക്കേറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എന്നിവര്‍ ഉള്‍പ്പെടെ 120 സര്‍ക്കാര്‍ അഭിഭാഷകര്‍ സര്‍ക്കാർ ചിലവിൽ കഴിയുമ്പോൾ സോളാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരാകാന്‍ ഡല്‍ഹിയില്‍ നിന്നുമിറക്കുമതി ചെയ്യുന്ന മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്‌ജിത് കുമാറിന്റെ ചിലവുകൾ നിരത്തിയാണ് പി ടി ചാക്കോ തന്റെ പോസ്റ്റിലൂടെ വിമർശനങ്ങൾ വ്യക്തമാക്കുന്നത്.
സോളാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരാകുന്ന മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്‌ജിത് കുമാറിന് നല്‌കുന്നത് ഒരു കോടി രൂപയാണെന്നും അതോടൊപ്പം ആഡംബര യാത്രയും താമസവുമാണ് ഒരുക്കിയിരിക്കുന്നതെന്നും പി ടി തന്റെ പോസ്റ്റിലൂടെ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
സോളാര്‍ കേസില്‍ ഹാജരാകാന്‍ പ്രതിദിനം 20 ലക്ഷം രൂപയാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്. മാര്‍ച്ച് ഒന്നിന് അദ്ദേഹം വന്നെങ്കിലും അന്നു ഹാജരായില്ല. തുടര്‍ന്ന് മാര്‍ച്ച് 2,3,4 ദിവസങ്ങളിലാണ് ഹൈക്കോടതി കേസ് പരിഗണിച്ചത്. അന്ന് കപില്‍ സിബിലാണ് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായത്. അങ്ങനെ നാലു ദിവസത്തെ ഫീസായി 80 ലക്ഷം രൂപ മുന്‍ സോളിസിറ്റര്‍ ജനറലിനു നല്‌കാനുള്ള ഫയല്‍ നിയമവകുപ്പു മന്ത്രി അംഗീകരിച്ചശേഷം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. ഇനി കേസ് പരിഗണിക്കുന്നത് മാര്‍ച്ച് 17ന്. അതിന് 20 ലക്ഷം. അങ്ങനെ മൊത്തം ഒരു കോടി!
ഇതിനിടെ രണ്ടു ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ ഡല്‍ഹിയില്‍ പോയി രഞ്‌ജിത് കുമാറിനെ കേസിന്റെ കാര്യങ്ങള്‍ ധരിപ്പിച്ചു. അവര്‍ അദ്ദേഹത്തോടൊപ്പമാണ് തിരിച്ചുവന്നത്. ബിസിനസ് ക്ലാസില്‍ വന്നതിന്റെ ചെലവ്, ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ താമസച്ചെലവ് എല്ലാം കൂടിയാകുമ്പോള്‍ ചെലവ് ഒരു കോടി കവിയും.
അഡ്വക്കേറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എന്നിവര്‍ ഉള്‍പ്പെടെ 120 സര്‍ക്കാര്‍ അഭിഭാഷകര്‍ സര്‍ക്കാരിന്റെ ചെല്ലും ചെലവിലും കഴിയുമ്പോഴാണ് ഈ ഇറക്കുമതി.
ഷുബൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിനു തടയിടാനും സര്‍ക്കാര്‍ ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകനെ ഇറക്കുമതി ചെയ്‌തു.
സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് ഇത് വിലയില്ലാത്ത കാലം.
നമുക്കു മുണ്ടു വരിഞ്ഞുടുക്കാം. സര്‍ക്കാര്‍ വല്യ സാമ്പത്തിക പ്രതിസന്ധിയിലല്ലേ.
ഫേസ്ബുക്ക് പോസ്റ്റ് ...
https://www.facebook.com/Malayalivartha
























