നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ച സര്‍ക്കാർ വിജ്ഞാപനത്തിനു സ്റ്റേ; അന്തിമ വിജ്ഞാപനം ഉടൻ പാടില്ലെന്ന് ഹൈക്കോടതി

നഴ്സുമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് സർക്കാർ അന്തിമ വിജ്ഞാപനമിറക്കുന്നതിന് സ്റ്റേ. ഹൈക്കോടതിയാണ് വിജ്ഞാപനമിറക്കുന്നത് സ്റ്റേ ചെയ്തിരിക്കുന്നത്. മിനിമം വേതനം ഉറപ്പാക്കുന്ന വിജ്ഞാപനം 31ന് ഇറക്കാനായിരുന്നു സർക്കാർ തീരുമാനം. ഇതിനെതിരെ സ്വകാര്യ ആശുപത്രി മാനേജുമെന്റുകൾ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി.
ശമ്പള പരിഷ്കരണം നടപ്പാക്കിയാൽ ആശുപത്രികൾക്കു വലിയ പ്രതിസന്ധിയുണ്ടാകുമെന്നും രോഗികളുടെ ചികിത്സാഭാരം കൂടുമെന്നും മാനേജ്മെന്റ് കോടതിയെ അറിയിച്ചു. എന്നാൽ കേസിൽ വാദം തുടരുമെന്നും വിജ്ഞാപനം ഇറക്കുന്നത് സ്റ്റേ ചെയ്യുന്നതായും കോടതി ഉത്തരവിടുകയായിരുന്നു.
ശമ്പള പരിഷ്കരണം സംബന്ധിച്ച് അവസാന വിജ്ഞാപനം 31നു മുമ്പ് പുറപ്പെടുവിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗമാണു തീരുമാനിച്ചത്. ഇതനുസരിച്ചു മാർച്ച് ആറിനു തുടങ്ങാനിരുന്ന സമരം യു എൻ എ മാറ്റിവച്ചിരുന്നു.
https://www.facebook.com/Malayalivartha
























