ഓഖിദുരന്തത്തിനുശേഷം മനസികനിലതെറ്റി നാടുവിട്ട മകനെ തേടി അമ്മ ഒരുപാട് അലഞ്ഞു; ഒടുവിൽ ദൈവം ആ അമ്മയുടെ പ്രാർഥന കേട്ടു; അമ്മയും മകനും കണ്ടുമുട്ടിയപ്പോൾ...

കേരളക്കരയെ ആകെ പിടിച്ചുകുലുക്കിയ ദുരന്തമായിരുന്നു ഓഖി. നിരവധി ജീവനുകളാണ് ഓഖിയിൽ പൊലിഞ്ഞത്. 2004ലെ സുനാമിക്കുശേഷം കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് ഈ ദുരന്തത്തിലാണ്. ഓഖി ദുരന്തം കാരണം മാനസികനില തെറ്റി നാടുവിട്ടതായിരുന്നു തിരുവനന്തപുരം പൂന്തുറ മണല്‍പ്പുറം ലെയ്‌നിലെ എ.അമലോത്ഭവയുടെ മകൻ സൈമൺ(38).
തന്റെ മകനെത്തേടി ഈ അമ്മ ഒരുപാട് അലഞ്ഞു. പോലിസിന്റെ സഹായവും ഇവര്‍തേടിയിരുന്നു. ഇതിനിടയിലാണ് സൈമണ്‍ കാസര്‍കോട് ഉള്ളതായി ഈ അമ്മയ്ക്ക് പോലീസില്‍ നിന്ന് വിവരം ലഭിച്ചത്. നീലേശ്വരത്ത് മനസികനില തെറ്റി നടക്കുന്ന സൈമണെ നാട്ടുകാര്‍ കണ്ടതോടെ നീലേശ്വരം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് വിവരമറിയിച്ചതനുസരിച്ച് അമ്മ എ.അമലോത്ഭവ, നീലേശ്വരത്തെത്തി മകനെയും കൂട്ടി തിരുവനന്തപുരത്തേക്ക് തിരിക്കുകയും ചെയ്തു. ഇപ്പോൾ ഈ അമ്മ അതീവ സന്തോഷവതിയാണ്. കഴിഞ്ഞ ദിവസമാണ് അമലോത്ഭവ തിരുവന്തപുരത്തുനിന്നും കാസര്‍കോട്ടെത്തിയത്.
ഓഖി ദുരന്ത സമയത്ത് ചെറുവള്ളത്തില്‍ തനിച്ച് മീന്‍പിടിക്കാന്‍ പോയ സൈമണ്‍ കടല്‍ക്ഷോഭത്തില്‍പ്പെട്ട് തീരമണയാനാകാതെ കടലില്‍ കുടുങ്ങുകയായിരുന്നു. നാവികസേന ഇദ്ദേഹത്തെ കടലില്‍ നിന്ന് രക്ഷിച്ച് കരയ്‌ക്കെത്തിക്കുകയായിരുന്നു. തുടര്‍ന്ന് മാനസികാസ്വാസ്ഥ്യമനുഭവപ്പെട്ട സൈമണ്‍ വീടുവിടുകയും കറങ്ങിത്തിരിഞ്ഞ് നീലേശ്വരത്തെത്തുകയുമായിരുന്നു.
https://www.facebook.com/Malayalivartha
























