Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കുളിക്കാന്‍ ഡോവും ലക്‌സ് സോപ്പും, തലയിലിടാന്‍ ഷാംമ്പൂ, കുളി കഴിഞ്ഞാല്‍ ഫെയര്‍ ആന്‍ഡ് ലൗവ്‌ലിയും യാര്‍ഡ്‌സി പൗഡറും, കഴിക്കാന്‍ ചിക്കനും ബിരിയാണിയും, കാരണവര്‍ വധക്കോസ് പ്രതി ഷെറിന് ജയിലില്‍ സുഖജീവിതം, പരോള്‍ നേടുന്ന കാര്യത്തില്‍ കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ഒന്നാം സ്ഥാനത്തേക്ക്, ആറു വര്‍ഷത്തിനിടെ 22 തവണയായി ഇവര്‍ക്കു ലഭിച്ചത് 444 ദിവസത്തെ പരോള്‍, ജയിലില്‍ ഷെറിന്റെ ജീവിതം ഇങ്ങനെ

17 MARCH 2018 08:23 AM IST
മലയാളി വാര്‍ത്ത

More Stories...

റേഷന്‍ സാധനങ്ങളുമായി പോയ മിനി ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്....

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു... ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് താഴ്ന്ന നിലയിൽ...

ആല്‍ജോയുടെ വീടിന്‍റെ തറ പൊളിച്ചു കണ്ട് ഞെട്ടി കൂട്ടത്തോടെ പാമ്പുകൾ...! ദിക്ഷലിന്റെ വീട്ടിൽ മൂർഖൻ

കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ, കവളങ്ങാട് പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിച്ച് നാട്ടുകാർ....

സംസ്ഥാനത്തെ ജയിലുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വനിതാ തടവുകാരില്‍ പരോള്‍ നേടുന്ന കാര്യത്തില്‍ കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ഒന്നാം സ്ഥാനത്തേക്ക്. ആറു വര്‍ഷത്തിനിടെ 22 തവണയായി ഇവര്‍ക്കു ലഭിച്ചത് 444 ദിവസത്തെ പരോള്‍.

2012 മാര്‍ച്ചിനും ഈ വര്‍ഷം ജനുവരിക്കുമിടയില്‍ 345 ദിവസത്തെ സാധാരണ പരോള്‍. 2012 ഓഗസ്റ്റ് മുതല്‍ 2017 ഒക്ടോബര്‍ വരെ 92 ദിവസത്തെ അടിയന്തര പരോള്‍. ഒടുവിലായി ഹൈക്കോടതിയില്‍നിന്ന് ഒരാഴ്ചത്തെ അടിയന്തര പരോള്‍ കൂടി ലഭിച്ചു. തടവുകാര്‍ക്ക് ശിക്ഷാ ഇളവു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു നല്‍കിയ ആദ്യ പട്ടികയിലും ഇവര്‍ ഇടം നേടിയിരുന്നു.

ജയില്‍ വകുപ്പും സര്‍ക്കാരും അനുവദിക്കുന്ന പരോളിനു പുറമെ കഴിഞ്ഞ ഒക്ടോബറില്‍ 10 ദിവസത്തെ അടിയന്തര പരോള്‍ ഹൈക്കോടതി നല്‍കിയിരുന്നു. ഒടുവിലായി 15 ദിവസത്തെ സാധാരണ പരോളിനുശേഷം ജനുവരി 21ന് ആണു വനിതാ ജയിലില്‍ മടങ്ങിയെത്തിയത്. അടുത്ത സാധാരണ പരോളിന് ഇവര്‍ക്ക് അര്‍ഹത ഏപ്രില്‍ ഏഴിനാണ്.

ഇതിനിടെ അമ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സുപ്രീംകോടതിയില്‍ നിന്നെത്തുന്ന അഭിഭാഷകനെ കാണാന്‍ 10 ദിവസത്തെ പരോള്‍ വേണമെന്നായിരുന്നു ആവശ്യം. അഭിഭാഷകനെ കാണാ!ന്‍വേണ്ടി പരോള്‍ നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. തടവുകാര്‍ക്കു ജയിലില്‍ അഭിഭാഷകരെ കാണാനും എത്ര സമയം വേണമെങ്കിലും സംസാരിക്കാനും ജയില്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. മാത്രമല്ല അഭിഭാഷകനുമായി ഫോണിലും സംസാരിക്കാം.

ഇതിനെല്ലാം അവസരമുള്ളപ്പോള്‍ ഈ ആവശ്യത്തിനു പരോള്‍ നല്‍കാന്‍ പാടില്ലെന്നു വനിതാ ജയില്‍ സൂപ്രണ്ട് ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകനെ രേഖാമൂലം അറിയിച്ചു. എന്നാല്‍ ജയില്‍ സൂപ്രണ്ടിന് അപേക്ഷ നല്‍കാനും വേണ്ട നടപടി സൂപ്രണ്ട് സ്വീകരിക്കാനും ഉത്തരവു നല്‍കി ഫെബ്രുവരി 20നു ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി. ഹര്‍ജിക്കാരിയുടെ അമ്മയുടെ പ്രായം 67 എന്നതു കണക്കിലെടുത്ത് ഉദാര സമീപനം സ്വീകരിക്കുന്നുവെന്നു വ്യക്തമാക്കിയായിരുന്നു കോടതി ഉത്തരവ്.

ജയിലിനുള്ളില്‍ സര്‍വ്വ സ്വതന്ത്രയായി കഴിയുകയാണ് കാരണവര്‍ വധക്കേസിലെ പ്രതിയായ ഷെറിന്‍. ഏറ്റവുമധികം പരോളും മറ്റ് സൗകര്യങ്ങളും ലഭിച്ച തടവ്കാരിയാണിവര്‍. വെയില്‍ കൊള്ളാന്‍ പാടില്ലെന്ന വിയ്യൂരിലെ ജയില്‍ ഡോക്ടറുടെ കുറിപ്പടി പ്രകാരം കഠിനജോലിയൊന്നും ഈ മുപ്പത്തിനാലുകാരിക്ക് പറ്റില്ല.

പലവിധ പരാതികളില്‍ കുടുങ്ങി ഇടയ്ക്ക് വിയ്യൂര്‍ ജയിലിലേക്ക് ഷെറിനെ മാറ്റിയിരുന്നു. എന്നാല്‍ അതു പോലെ തന്നെ തിരിച്ചെത്തിയതാണ് ഈ വിവിഐപി തടവ്കാരി. ഇപ്പോള്‍ തിരുവനന്തപുരത്ത് അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ഷെറിനുള്ളത്. അട്ടക്കുളങ്ങര ജയിലിലിരുന്നു ഫാഷന്‍ ലോകത്തെ പുതിയ പരീക്ഷണങ്ങള്‍ നടത്തുകയാണ് ഷെറിന്‍. അട്ടക്കുളങ്ങര വനിതാ ജയിലിലെ ഫ്രീ ഫാഷനിസ്റ്റായുടെ പ്രധാന ഡിസൈനറാണ് ഷെറിന്‍.

എന്നും ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഷെറിനോട് പ്രത്യേക താല്‍പ്പര്യമുണ്ട്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കഠിന ജോലിയൊന്നും കൊടുക്കാതെ പ്രത്യേകം ഈ പ്രതിയെ ശ്രദ്ധിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ ജയില്‍ അടുക്കളയിലോ കൃഷിത്തോട്ടത്തിലോ ഷെറിന് ജോലി ചെയ്യേണ്ടിവരുന്നില്ല. 

ശരീരം അനങ്ങാതെ, പൊടിയും അഴുക്കും ഏല്‍ക്കാതെ , വെയിലു കൊള്ളാതെ അട്ടക്കുളങ്ങരയില്‍ സുഖ ജീവിതം. വിയ്യൂരിലായിരുന്നപ്പോള്‍ സെല്ലില്‍ നിന്നു ജയില്‍ ഓഫിസിലേക്കു നടക്കുമ്പോള്‍പോലും വെയിലു കൊള്ളാതിരിക്കാന്‍ ഷെറിന് കുട അനുവദിച്ചിട്ടുണ്ടായിരുന്നു. അതാണ് ഷെറിന്റെ സ്വാധീനം. അട്ടക്കുള്ളങ്ങര ജയിലിലെ വിശിഷ്ട അന്തേവാസികളില്‍ ഒരാളാണ് ഷെറിന്‍.

വിയ്യൂരിലേക്ക് മാറ്റുന്നതിനു മുമ്പ് അട്ടക്കുളങ്ങരയില്‍ ഷെറിന് സെല്ലില്‍ അടുക്കള സജ്ജീകരിച്ചിരുന്നു. മാത്രമല്ല. ജയിലിലെ അടുക്കളയില്‍ തയ്യാറാക്കുന്ന മികച്ച ഭക്ഷണം ഷെറിന്റെ സെല്ലില്‍ എത്തിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും ഈ സൗകര്യമുണ്ട്. ഭക്ഷണത്തിനു ക്യൂ നില്‍ക്കേണ്ടെന്ന അവസ്ഥ. കാരണവര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഷെറിനെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പലതും പുറത്തുവന്നിരുന്നു. 

മകന്‍ ബിനു, മരുമകള്‍ ഷെറിന്‍, കൊച്ചുമകള്‍ ഐശ്വര്യ എന്നിവരുടെ പേരില്‍ കാരണവര്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത ധനനിശ്ചയ ആധാരം റദ്ദുചെയ്തതിനെ തുടര്‍ന്ന് മരുമകള്‍ ഷെറിന്‍ മറ്റു മൂന്നുപേരുമായി ഗൂഢാലോചന നടത്തി കൊലപാതകം നടത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസില്‍ 2010ലാണ് കോടതി ഷെറിന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്ക് അയച്ച ഷെറിന്റെ ജയില്‍ വാസം ഏറെ വിവാദമായിരുന്നു. 


ഓരോ പരോളിലും സോപ്പും ഷാമ്പും എണ്ണയും അടക്കും ഷെറിന്‍ പുറത്ത് നിന്ന് എത്തിക്കും. കൂടാതെ ആവിശ്യമുള്ള സാധനങ്ങള്‍ ഷെറിന് എത്തിയാക്കാനായി സന്ദര്‍ശകര്‍ എത്താറുണ്ടന്നെും ചില വനിത വാര്‍ഡന്മാര്‍ രഹസ്യമായി സമ്മതിക്കുന്നു. കുളി കഴിഞ്ഞാല്‍ ഫെയര്‍ ആന്‍ഡ് ലൗവ്‌ലിയും യാര്‍ഡ്‌സി പൗഡറും പൂശി നടക്കും. അങ്ങനെ അടിപൊളിയാണ് ജീവിതം.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേഷന്‍ സാധനങ്ങളുമായി പോയ മിനി ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്....  (6 minutes ago)

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം  (21 minutes ago)

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു... ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് താഴ്ന്ന നിലയിൽ...  (35 minutes ago)

ആല്‍ജോയുടെ വീടിന്‍റെ തറ പൊളിച്ചു കണ്ട് ഞെട്ടി കൂട്ടത്തോടെ പാമ്പുകൾ...! ദിക്ഷലിന്റെ വീട്ടിൽ മൂർഖൻ  (43 minutes ago)

കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...  (48 minutes ago)

കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ, കവളങ്ങാട് പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിച്ച് നാട്ടുകാർ....  (1 hour ago)

ELECTION 2026 മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ നിശബദത പാലിക്കുന്നു  (1 hour ago)

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മുമ്പ് കിട്ടിയ പിഴത്തുക പകുതി അടച്ച് തീർപ്പാക്കാൻ അവസരം...  (1 hour ago)

USS ജോർജ് ബുഷ് നങ്കൂരമിട്ടു.  (1 hour ago)

സ്വർണവിലയിൽ ഇടിവ്.... പവന് 1040 രൂപയുടെ കുറവ്  (1 hour ago)

എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ  (1 hour ago)

ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു... സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി  (2 hours ago)

  സിബിഎസ്ഇ രണ്ടാംഘട്ട പത്താംക്ലാസ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു....  (2 hours ago)

സങ്കടമടക്കാനാവാതെ.... ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു...  (2 hours ago)

യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ  (2 hours ago)

Malayali Vartha Recommends