റേഷന്‍ സാധനങ്ങളുമായി പോയ മിനി ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്....

റേഷന്‍ സാധനങ്ങളുമായി പോയ മിനി ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്. കാട്ടാക്കട കല്ലോട് കിഴക്കിന്‍കര പുത്തന്‍ വീട്ടില്‍ ജിഷ്ണുവിനാണ് (30) പരിക്കേറ്റത്.
മറിഞ്ഞ ലോറിയില്‍നിന്ന് വീണ ചാക്കുകള്‍ക്ക് അടിയില്‍പെട്ടാണ് ജിഷ്ണുവിന് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് 12ന് എം.സി റോഡില്‍ വാമനപുരം പാലത്തിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. വെഞ്ഞാറമൂടുള്ള സിവിള്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നും പാങ്ങോടുള്ള റേഷന്‍ കടയിലേക്ക് പോവുകയായിരുന്നു ലോറി.
മുന്നിൽ പോയ വാഹനം പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ ബ്രേക്കിട്ട മിനി ലോറി സമീപമുണ്ടായിരുന്ന ബൈക്കിനു മുകളിലേക്ക് മറിയുകയായിരുന്നു. വെഞ്ഞാറമൂട് അഗ്നിരക്ഷാസേനയാണ് ജിഷ്ണുവിനെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബൈക്കിന്റെ മുന്‍വശം തകര്‍ന്ന നിലയിലാണ്. അപകടം കാരണം രണ്ട് മണിക്കൂറോളം ഇതുവഴി ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഉച്ചക്ക് രണ്ടോടെ ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
" f
https://www.facebook.com/Malayalivartha
























