കുരങ്ങണി മലയില്‍ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 17 ആയി: മധുരയില്‍ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ച ഒരാള്‍ കൂടി മരിച്ചു

തേനിക്കടുത്ത് കുരങ്ങണി മലയില്‍ കഴിഞ്ഞ ദിവസമുണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 17 ആയി. മധുരയില്‍ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ച ഒരാള്‍ കൂടി മരിച്ചു.
60 ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഈറോഡ് സ്വദേശി ആര്‍ സതീഷ് കുമാറാണ് മരിച്ചത്. മധുരയിലെ കെന്നത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
ചെന്നൈ, ഈറോഡ്, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘമാണ് കൊളുക്കു മലയില്‍ നിന്നും കുരങ്ങണി മലയിലേക്കുള്ള ട്രക്കിങ്ങിനിടെ കഴിഞ്ഞ ദിവസം കാട്ടൂതീയില്‍ കുടുങ്ങിയത്. പരിക്കേറ്റവരെ നാട്ടുകാരും വ്യോമസേനയും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.
വാഹനം എത്തുന്ന സ്ഥലത്തുനിന്ന് 25 കിലോമീറ്ററോളം ദൂരെയാണ് അപകടമുണ്ടായത്. അനധികൃത ട്രക്കിങ് പാതയാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടുതീ പടര്‍ന്നിരുന്നതിനാല്‍ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ആവശ്യപ്രകാരം സഹായം ലഭ്യമാക്കാന്‍ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യോമസേനയോട് നിര്‍ദേശിക്കുകയായിരുന്നു. തേനി ജില്ലാകളക്ടറുടെ സഹായത്തോടെയാണ് ദക്ഷിണമേഖലാ കമാന്‍ഡിന്റെ ഹെലികോപ്ടറുകള്‍ കുരങ്ങണിയിലേക്ക് തിരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























