ദലിത് സംഘടനകളുടെ ഹര്‍ത്താല്‍ ആരംഭിച്ചു; കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യബസുകളും സര്‍വീസ് നടത്തുന്നുണ്ട്, ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് കേരള ബേക്കേഴ്‌സ് അസോസിയേഷനും വ്യാപാരി വ്യവസായികളുടെ ഒരു വിഭാഗവും അറിയിച്ചു

ഉത്തരേന്ത്യയിലെ ഭാരത് ബന്ദില്‍ പങ്കെടുത്ത ദലിതരെ വെടിവച്ചുകൊന്നതില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. പാല്‍, പത്രം, മെഡിക്കല്‍ ഷോപ്പ് എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുമെന്ന് ബസുടമകളും ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് കേരള ബേക്കേഴ്‌സ് അസോസിയേഷനും വ്യാപാരി വ്യവസായികളുടെ ഒരു വിഭാഗവും അറിയിച്ചിട്ടുണ്ട്. തീയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് തീയറ്റര്‍ ഉടമകളും അറിയിച്ചിട്ടുണ്ട്.
കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. സര്‍വീസ് നടത്തണമെന്ന് കാണിച്ച് കെഎസ്ആര്‍ടിസി എംഡി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എല്ലാ ജീവനക്കാരും ഇന്ന് ജോലിക്കു ഹാജരാകണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ത്താലിനെ തുടര്‍ന്ന് കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകളുടെ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അതേസമയം, ഹര്‍ത്താലില്‍ നിയമവാഴ്ചയും സമാധാനഅന്തരീക്ഷവും പാലിക്കുന്നതിനും അതിക്രമവും പൊതുമുതല്‍ നശീകരണവും തടയുന്നതിനും വേണ്ട എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
https://www.facebook.com/Malayalivartha

























