പത്തനംതിട്ടയില്‍ യുവാവിന്റെ തലയും കൈപ്പത്തിയും കണ്ടെത്തി

പത്തനംതിട്ട കോന്നിയില്‍ വന്യജീവിയുടെ ആക്രമണത്തില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. അപ്പൂപ്പന്‍ തോട് സ്വദേശി കിടങ്ങില്‍ കിഴക്കേതില്‍ രവി (45) ആണ് മരിച്ചത്. കൊക്കാത്തോട് നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലാണ് ശരീര അവശിഷ്ടം കണ്ടെത്തിയത്.
തലയും കൈപ്പത്തിയും മാത്രമാണ് മാത്രമാണ് അവശേഷിച്ചിരുന്നത്. കടുവ കടിച്ച് കൊന്നതാണെന്നാണ് സംശയം. കോന്നി നടുവത്തുംമൂഴി റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തി. പരിശോധനയില്‍ കടുവയുടെ കാല്‍പാദവും മല്‍പ്പിടുത്തത്തിന്റെ ലക്ഷണങ്ങളും വ്യക്തമായി.
ഫോറന്‍സിക് വിദ്ഗധരെത്തിയാണ് കടുവയുടെ കാല്‍പ്പാടുകളും രോമങ്ങളും കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























