ഇരുട്ടിന്റെ മറവിലെത്തിയത് അഞ്ചംഗ സംഘം... മാരുതി ആള്‍ട്ടോ കാറിലെത്തി രാത്രി മുഴുവൻ കറങ്ങി... സുല്‍ഫിക്കറിനെ വെട്ടാൻ തക്കം പാർത്തിരുന്നു; കോഴിക്കോടിനെ നടുക്കി വീണ്ടും ചോരകളി

മുക്കത്ത് യുവാവിന് അക്രമി സംഘത്തിന്റെ വെട്ടേറ്റു. പന്നിക്കോട് സ്വദേശി സുല്‍ഫിക്കറിനാണ് (35) വെട്ടേറ്റത്. സുല്‍ഫിക്കര്‍ താമസിക്കുന്ന വാടക വീടിന് സമീപത്തു വെച്ച് രാത്രി 8.30ഓടെയായിരുന്നു സംഭവം.
പന്നിക്കോട്ട് നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടെ മാരുതി ആള്‍ട്ടോ കാറിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം.
ഗുരുതരമായി പരിക്കേറ്റ സുല്‍ഫിക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാഷ്ട്രീയ വൈര്യമാണോ വ്യക്തിപരമായ പ്രശ്‌നമാണോ ആക്രമണത്തിന് പിന്നിലെന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























