സാഹസികമായി ഒളിവിൽ കഴിഞ്ഞിട്ടും രക്ഷപ്പെടാനായില്ല; മുൻ റേഡിയോ ജോക്കിയുടെ കൊലപാതകത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി അറസ്റ്റിൽ

മുന്‍ റേഡിയോ ജോക്കി മടവൂര്‍ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി അറസ്റ്റില്‍. ഓച്ചിറ മേമന വലിയകുളങ്ങര എം.എ കോര്‍ട്ടില്‍ യാസീന്‍ ആണ് (23) അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.
കേസിലെ മുഖ്യപ്രതികളായ അലിഭായി എന്ന മുഹമ്മദ് താലിഫ്, അപ്പുണ്ണി എന്നിവര്‍ ഉപയോഗിച്ചിരുന്ന കാര്‍ ബംഗളൂരുവില്‍നിന്ന് അടൂരിലെത്തിച്ചത് യാസീനായിരുന്നു. കൊലക്കു ശേഷം മടവൂരില്‍ പ്രതികള്‍ രക്ഷപ്പെട്ട കാറായിരുന്നു ഇത്. മടവൂരിലെ സി.സി ടി.വിയില്‍നിന്ന് കാറിെന്റ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതോടെയാണ് കാര്‍ ഉപേക്ഷിച്ച് യാസീന്‍ ചെന്നൈയിലേക്ക് കടന്നത്.
സുഹൃത്തിെന്റ എ.ടി.എം കാര്‍ഡ് തരപ്പെടുത്തി പ്രതികള്‍ക്ക് പണമിടപാട് നടത്താന്‍ സഹായിച്ചതും മറ്റൊരു പ്രതിയെ ചെന്നൈയില്‍ കൊണ്ടുപോയി താമസിപ്പിച്ചതും യാസീനായിരുന്നു. തുടര്‍ന്ന് ബംഗളൂരുവിലും ചെന്നൈയിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന യാസീനെ സൈബര്‍ സെല്ലിെന്റ സഹായത്തോടെയാണ് ശനിയാഴ്ച പൊലീസ് സാഹസികമായി ചെന്നൈയില്‍നിന്ന് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
എന്നാല്‍, യാസീനൊപ്പം പിടികൂടിയ മറ്റൊരു എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക് കേസുമായി ബന്ധമില്ലെന്ന നിഗമനത്തിലാണ് പൊലീസ്. കൊലപാതകം ആസൂത്രണം ചെയ്െതന്ന് സംശയിക്കുന്ന അലിഭായി കൊല്ലത്തു വരുന്നതിനു മുമ്ബ് ബംഗളൂരുവില്‍ എന്‍ജിനീയറിങ് കോളജിലെത്തി യാസീനെ കണ്ടിരുന്നു. കൊലപാതകത്തില്‍ യാസീന്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും ഗൂഢാലോചനയിലും കൊലയാളികളെ സഹായിക്കുന്നതിലും യാസീന് പങ്കുള്ളതായാണ് പൊലീസിെന്റ കണ്ടെത്തല്‍.
കൊലയാളികള്‍ക്ക് താമസവും ആയുധങ്ങളും തരപ്പെടുത്തി നല്‍കിയെന്ന കുറ്റത്തിന് നേരത്തേ കൊല്ലം സ്വദേശി സനുവിനെ (33) അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, കേസില്‍ മുഖ്യപ്രതികളിലൊരാളായ 'സ്ഫടികം' എന്ന സ്വാതിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. രഹസ്യകേന്ദ്രത്തില്‍ എത്തിച്ച് ചോദ്യം ചെയ്തുവരുന്ന ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സ്ഫടികത്തെ കൂടാതെ പത്തോളം പേര്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലുണ്ട്.
ഖത്തറിലെ ബിസിനസുകാരനായ ഓച്ചിറ സ്വദേശിയുടെ ക്വട്ടേഷനാണ് കൊലപാതകത്തിന് പിന്നിലെന്ന ഉറച്ച വിശ്വാസത്തില്‍തന്നെയാണ് ഇപ്പോഴും പൊലീസ്. രാജേഷ് വധത്തില്‍ തനിക്ക് ബന്ധമില്ലെന്ന ഖത്തര്‍ വ്യവസായി സത്താറിെന്റ വെളിപ്പെടുത്തല്‍ അന്വേഷണസംഘം മുഖവിലയ്ക്കെടുത്തിട്ടില്ല. സത്താറിനോ പൊലീസ് സംശയിക്കുന്ന അലിഭായിക്കോ സംഭവത്തില്‍ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന സത്താറിെന്റ മുന്‍ ഭാര്യയുടെ വെളിപ്പെടുത്തലും പൊലീസ് തള്ളിക്കളഞ്ഞിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ എസ്.പി യുടെ നേതൃത്വത്തില്‍ അഞ്ച് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.
https://www.facebook.com/Malayalivartha

























