പ്രേക്ഷകരെ വല്ലാത്തൊരു ലോകത്താക്കി ഫഹദും നസ്രിയയും... വനിത ഫിലിം അവാര്‍ഡ് ഏറ്റുവാങ്ങാനെത്തിയ താര ദമ്പതികള്‍ എല്ലാവരുടേയും മനസ് കീഴടക്കിയപ്പോള്‍

വനിതാ ഫിലിം അവാര്‍ഡ് വേദിയില്‍ പ്രേക്ഷകരെ വല്ലാത്തൊരു ലോകത്താക്കി ഫഹദും നസ്രിയയും. വനിതയുടെ മികച്ച നടനുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങിയത് ഫഹദ് ആയിരുന്നു. ഭാര്യ നസ്രിയയ്‌ക്കൊപ്പമായിരുന്നു ഫഹദ് പുരസ്‌ക്കാരം ഏറ്റുവാങ്ങാന്‍ എത്തിയത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ടേക്ക് ഓഫ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ഫഹദിനെ തേടി അവാര്‍ഡ് എത്തിയത്.
അവാര്‍ഡ് നല്‍കുന്നതിനായി ഫഹദിന്റെ പേര് അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ വലിയ ആരവമാണ് വേദിയില്‍ ഉണ്ടായത്. ഫഹദ് വേദിയിലെത്തിയപ്പോള്‍ അവതാരകര്‍ നസ്രിയയേയും വേദിയിലേക്ക് ക്ഷണിച്ചു. ഇത് തന്റെ മൂന്നാമത്തെ വനിതാ അവാര്‍ഡാണെന്ന് പറഞ്ഞ ഫഹദ് ജീവിതത്തില്‍ സ്വാധീനിച്ച വനിതകളേയും സ്മരിച്ചു.
എന്നില്‍ വിശ്വാസമുണ്ടായിരുന്ന ഏക ആള് ഉമ്മയാണ്. അമ്മയ്ക്ക് പത്തൊന്‍പത് വയസ്സുള്ളപ്പോഴാണ് ഞാന്‍ ജനിക്കുന്നത്. എന്റെ രണ്ട് സഹോദരിമാര്‍ പിന്നെ എന്റെ ഭാര്യ. എന്നെ ഇട്ടിട്ട് പോകാതിരുന്നത് നസ്രിയയോട് നന്ദിയുണ്ട്. എനിക്കായി നല്‍കിയ ക്ഷമയ്ക്കും ഒരവസരം തന്നതിനും നന്ദി, ഐ ലവ് യു നസ്രിയ... ഫഹദ് പറഞ്ഞു. വന്‍ കയ്യടിയാണ് ഫഹദിന്റെ വാക്കുകള്‍ക്ക് വേദിയില്‍ ഉയര്‍ന്നത്.

https://www.facebook.com/Malayalivartha

























