കല്യാണം കഴിക്കുന്നത് എൽ.ഡി.എഫ് സജി ചെറിയാന്‍ ആണോ? ഒന്നൊന്നര സംഭവമായി ജോയിസ് മത്തായിയുടെ കല്യാണക്കുറി...

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എൽ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് കല്യാണകുറിയും . മുന്‍ ചെങ്ങന്നൂര്‍ എം എൽ എ കെ.കെ രാമചന്ദ്രന്‍ നായരുടെ ഡ്രൈവറായിരുന്ന ജോയ്സ് മത്തായിയുടെ കല്യാണ കല്യാണക്കുറിയിലാണ് സജി ചെറിയാന്റെ പടവും , ചിഹ്നവും സ്ഥാനം പിടിച്ചത്. വ്യത്യസ്തമായ വോട്ടഭ്യര്‍ത്ഥന ആളുകളില്‍ കൗതുകം ഉളവാക്കിയിരിക്കുകയാണ്
മുന്‍ നഗരസഭാ കൗണ്‍സിലറായ ഷാനവാസിന്റെ വീട്ടില്‍ കല്യാണം വിളിക്കാനായി എത്തിയതാണ് ജെ ജോയിസ് മത്തായി. കവര്‍ തുറന്ന് നോക്കി ഷാനവാസ് പറഞ്ഞ കമന്റ് കൂട്ട ചിരിയുണര്‍ത്തി. കല്യാണം കഴിക്കുന്നത് എൽ ഡി എഫ് സജി ചെറിയാന്‍ ആണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാന്‍ ആവില്ല. കാരണം ഡി വൈ എഫ് ഐ നേതാവും മുന്‍ എം.എൽ.എ കെ.കെ രാമചന്ദ്രന്‍ നായരുടെ ഡ്രൈവറുമായ ജോയിസ് മത്തായിയുടെ കല്യാണകുറി ഒരു ഒന്നൊര സംഭവം ആണ്.
സജി ചെറിയാന്റെ പേരും ചിഹ്നവും പതിച്ച കല്യാണ കുറിയാണ് ജോയ്സ് മത്തായി വിതരണം ചെയ്യുന്നത്. വോട്ടഭ്യര്‍ത്ഥ കലര്‍ന്ന കല്യാണ കുറിക്ക് പിന്നിലെ ചേതോ വികാരം എന്ന് ചോദിച്ചാല്‍ ജോയ്സ് ഇങ്ങനെ മറുപടി പറയും...
ഏപ്രില്‍ 26ന് രാവിലെ പുലിയൂര്‍ മാര്‍ത്തോമ്മ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന വിവാഹ ചടങ്ങുകള്‍ വിളിക്കാനുള്ള അന്തിമ ഓട്ടത്തിലാണ് ജോയസ്. സ്ഥാനാര്‍ത്ഥിയായ സജി ചെറിയാന്‍ അടക്കമുള്ള നേതാക്കളെ ഇനിയും കല്യാണം വിളിച്ചിട്ടില്ല . ഇതിനിടയില്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടും അഭ്യര്‍ത്ഥിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ആവേശത്തിനിടയില്‍ കല്യാണ കുറിമാനവുമായി തന്റെ ഇഷ്ട രാഷ്ട്രീയ നേതാവിന് വേണ്ടി തിരഞ്ഞെടുപ്പില്‍ വോട്ട് അഭ്യര്‍ത്ഥിക്കുകയാണ് ജോയ്സ് മത്തായി.
https://www.facebook.com/Malayalivartha

























