പാമ്പു കടിയേറ്റവര്‍ക്ക് കോഴിമുട്ടയില്‍ നിന്ന് വിഷസംഹാരി വികസിപ്പിച്ചെടുത്ത് ശ്രീചിത്ര

പാമ്പു കടിയേറ്റവര്‍ക്ക് കോഴിമുട്ടയില്‍ നിന്ന് വിഷസംഹാരി വികസിപ്പിച്ചെടുത്ത് ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ്. മുട്ടയുടെ മഞ്ഞക്കരുവില്‍ നിന്നാണ് പാമ്പുകടിക്ക് പ്രതിവിധി കണ്ടെത്തിയത്. ഈ മരുന്ന് നാഡികളെയും രക്തപ്രവാഹ വ്യവസ്ഥകളെയും ബാധിക്കുന്ന വിഷങ്ങള്‍ക്കാണ് വികസിപ്പിച്ചെടുത്തത്. മരുന്ന് അടുത്തവര്‍ഷം വിപണിയിലെത്തുമെന്ന് ശ്രീചിത്ര അധികൃതര്‍ അറിയിച്ചു.
കോഴിമുട്ടയുടെ മഞ്ഞക്കരുവില്‍ വിഷം കുത്തിവച്ചശേഷം അത് ഉത്പാദിപ്പിക്കുന്ന ആന്റിബോഡി പാമ്പു വിഷത്തിന് ഫലപ്രദമെന്ന് കണ്ടെത്തുകയും തുടര്‍ഗവേഷണ ശേഷം നാഡി രക്തചംക്രമണ വ്യവസ്ഥകളെ ബാധിക്കുന്ന വിഷത്തിനുവേണ്ടി പ്രത്യേകം മരുന്നുകള്‍ കണ്ടെത്തുകയുമായിരുന്നു. മൃഗങ്ങളിലും എലികളിലും മരുന്ന് ഇതിനകം വിജയകരമായി പരീക്ഷിച്ചു. മരുന്ന് വികസിപ്പിച്ച് വിപണിയിലിറക്കാന്‍ ചെന്നൈ ന്യൂ മെഡിക്കോണ്‍ പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രവും ഒപ്പിട്ടു കഴിഞ്ഞു. നാഡി, രക്തപ്രവാഹ വ്യവസ്ഥ എന്നിവയ്ക്കായി രണ്ടുതരം മരുന്നുകളാണ് പുറത്തിറക്കുക.
70 വര്‍ഷത്തിലെധികമായി ഇന്ത്യയടക്കം രാജ്യങ്ങളില്‍ പാമ്പു വിഷത്തിന് ഉപയോഗിക്കുന്നത് കുതിരയുടെ രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത മരുന്നാണ്,അനിമല്‍ പ്രോട്ടീന്‍ ധാരാളമുള്ള ഈ മരുന്നിന് വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാക്കുന്നതടക്കമുള്ള ദൂഷ്യഫലമുണ്ട്. കോഴിമുട്ടയില്‍ നിന്ന് വിഷ സംഹാരി ഉല്‍പാദിപ്പിക്കാന്‍ ഗവേഷണം തുടങ്ങുന്നത് 1999ലാണ്.
മൂര്‍ഖന്‍, വെള്ളക്കെട്ടന്‍, രണ്ടിനം അണലി എന്നിവയാണ് ഇവിടെ സാധാരണയായി കാണപ്പെടുന്ന വിഷപാമ്പുകള്‍. ആദ്യ രണ്ടു പാമ്പുകളുടെ വിഷം നാഡി വ്യവസ്ഥകളെ തകരാറിലാക്കുമ്പോള്‍ അണലി രക്തപ്രവാഹത്തെയാണ് ബാധിക്കുക. രണ്ടിനും ഇപ്പോള്‍ ഒരു മരുന്നാണ് നിലവിലുള്ളത്.
https://www.facebook.com/Malayalivartha

























