ദളിത് സംഘടനകള്‍ നടത്തുന്ന ഹര്‍ത്താല്‍ ശക്തമാകുന്നു... കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറ്; പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നു, റോഡ് ഉപരോധിക്കുന്നു

ദളിത് സംഘടനകള്‍ ഇന്ന് നടത്തുന്ന ഹാർത്തൽ ശക്തമാകുന്നു..തൃശൂരില്‍ കെ.എസ്.ആര്‍.ടി.സി ബസിനു നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കൊല്ലം ശാസ്താംകോട്ടയിലും കെഎസ്‌ആര്‍ടിസി ബസിനുനേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി സര്‍വീസ് തടസപ്പെട്ടിരിക്കുകയാണ്. പാലക്കാട്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു.
ആലപ്പുഴയില്‍ ബസ് തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഹര്‍ത്താലിനെ തുടര്‍ന്ന് മിക്ക ജില്ലകളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. കൊച്ചിയില്‍ ഹൈക്കോടതി പരിസരത്ത് വാഹനം തടഞ്ഞതിന് ഗോത്രമഹാ സഭ നേതാവ് എം. ഗീതാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗീതാനന്ദനെ കൂടാതെ നിരവധി ദളിത് സംഘടന പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ പങ്കെടുത്തവരെ വെടിവെച്ച് കൊന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
https://www.facebook.com/Malayalivartha

























