പിറന്നാൾ ദിനത്തിൽ ബമ്പർ അടിച്ചത് മൂന്ന് തവണ... കാരുണ്യ ലോട്ടറിയുടെ ആ ടിക്കറ്റുകൾ ആദ്യം കൈയിലെടുത്തെങ്കിലും നമ്പർ മാറ്റിയെടുക്കാൻ തോന്നി... എന്നിട്ടും എടുത്ത ടിക്കറ്റുകൾ തിരികെ വച്ചില്ല... പിന്നാലെ എത്തിയത് ഒന്നാം സമ്മാനവും അനുബന്ധ സമ്മാനങ്ങളും

കാരുണ്യ ലോട്ടറി ടിക്കറ്റിലൂടെയാണ് ശ്രീജിത്തിനെ ഭാഗ്യം തേടിയെത്തിയത് പിറന്നാൾ ദിനത്തിൽ. മൂന്നു ടിക്കറ്റുകളിലാണ് ശ്രീജിത്ത് വാങ്ങിയിരുന്നത്. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ 75 ലക്ഷത്തിന്റെ ഭാഗ്യവാനായി മാറിയത് ശ്രീജിത്തായിരുന്നു.
അതിനു പുറമെ 10,000 രൂപ വീതമുള്ള രണ്ടു സമാശ്വാസ സമ്മാനങ്ങളും ബാക്കി രണ്ടു ടിക്കറ്റിലൂടെ ശ്രീജിത്തിനെ തേടിയെത്തി.
കുമരകം സ്വദേശിയായാ ശ്രീജിത്തിന്റെ പിറന്നാള്‍ ഈ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു. പിറന്നാള്‍ ദിനത്തിലാണ് ശ്രീജിത്തിനെ ഭാഗ്യം കടാക്ഷിച്ചത്. ഭവനനിര്‍മാണ ബോര്‍ഡില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കേശ്ലിക്കുന്ന ശ്രീജിത്തിനെ ലോട്ടറി ആശ്വാസമായി മാറി.
പെയിന്റിങ് തൊഴിലാളിയാണ് ശ്രീജിത്ത്. തങ്ങളുടെ കുടുംബത്തെ തേടി വന്ന ഭാഗ്യത്തെ സന്തോഷത്തോടെ സ്വീകരിക്കാനായി ഒരുങ്ങുകയാണ് ഭാര്യ ഗോപികയും മകളായ വൈഗയും..
https://www.facebook.com/Malayalivartha

























