ഓണ്‍ലൈന്‍ താവളമാക്കി കേരളത്തില്‍ 12,000 ത്തോളം പുരുഷ വേശ്യകള്‍... ഏറ്റവും കൂടുതൽ മലപ്പുറത്ത്

കേരളത്തില്‍ വേശ്യാവൃത്തി നിയമവിരുദ്ധമാണെങ്കിലും നവമാധ്യമങ്ങളുടെ കടന്നു വരവോടു കൂടി പുതിയ മുഖമാറ്റത്തോടെ അത് മുന്നേറുകയാണ്. മുന്‍പോക്കെ റോഡരുകിലും, ബസ് സ്റ്റാന്റിലും ഒക്കെ കാത്തു നിന്നിരുന്ന വേശ്യകള്‍ ഇപ്പോള്‍ അപ്രതക്ഷ്യമായിരിക്കുകയാണ്. അവരും തങ്ങളുടെ തൊഴിലിലെ പുത്തന്‍ സാങ്കേതികത്വത്തിലേക്ക് വഴിമാറിക്കഴിഞ്ഞു.
നേരം സന്ധ്യ മയങ്ങിയാല്‍ റെയില്‍വേ സ്റ്റേഷനിലും, ബസ്റ്റാന്റിലുമൊക്കെ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവരുടെ എണ്ണം കുത്തനെ കുറയുകയാണ്. ഒരു കാലത്ത് കേരളം നേരിട്ടിരുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്‌നമാണ് നവമാധ്യമങ്ങളുടെ കടന്നു വരവോടെ സുലഭമായി മുന്നേറുന്നത്.
സംസ്ഥാനത്ത് ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന 15,802 ഓളം സ്ത്രീകളും 11,707 പുരുഷന്‍മാരും ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൃത്യമായ കണക്കില്ലെങ്കിലും 2000 ത്തോളം ഭിന്നലിംഗക്കാരും വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നു. സംസ്ഥാനത്ത് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഈ കണക്കുകള്‍ ഉള്‍പ്പെടുന്നത്.
ഓണ്‍ലൈന്‍ വഴിയും വാട്സ് ആപ്പ് മുതലായ സമൂഹമാധ്യമങ്ങള്‍ വഴിയും ആവശ്യക്കാരുടെ അടുത്തെത്തി തൊഴില്‍ നടത്തി പോരുകയാണ് വേശ്യകളില്‍ പലരും. ഉള്‍ നാടന്‍ ഗ്രാമങ്ങളില്‍ നിന്നും നഗരത്തിലെ പ്രത്യേക കേന്ദ്രങ്ങളില്‍ എത്തി തൊഴില്‍ നടത്തി പോകുന്നവരുടെ എണ്ണവും കുറവല്ല. ഇത്തരക്കാരെ സ്വന്തം വീട്ടുകാരൊ നാട്ടുകാരൊ പോലും തിരിച്ചറിയുന്നില്ല.
വന്‍കിട ഹോട്ടലുകള്‍ ഫ്ലാറ്റുകള്‍ വാടക വീടുകള്‍ എന്നിവ കേന്ദ്രീകരിച്ചും ഇടപാടുകള്‍ നടക്കുന്നു. ആഡംബര ജീവിതത്തിനായി പണമുണ്ടാക്കാന്‍ ഈ തൊഴില്‍ താത്കാലികമായി ചെയ്യുന്നവരുണ്ടെന്നും പഠനം തെളിയിക്കുന്നു. ഇതില്‍ എച്ച്.ഐ.വി ബാധിതര്‍ കുറഞ്ഞുവെന്നും കണ്ടെത്തി.
ലൈംഗീക തൊഴില്‍ ഏര്‍പ്പെടുന്ന സ്ത്രീകളില്‍ രണ്ടു പേര്‍ക്കു മാത്രമാണ് എച്ച.ഐ.വി ഉണ്ടെന്നു കണ്ടെത്തിയത്. പുരുഷ ലൈംഗിക തൊഴിലാളികളുടെ സാന്നിധ്യമാണ് റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന ഘടകം. ലൈംഗിക തൊഴിലാളികളില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഉള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 2155 പേരാണ് ഇവിടെ ഉള്ളത്. ഏറ്റവും കുറവ് പത്തനംതിട്ടയിലുമാണ്. 609 പേര്‍.
പുരുഷ ലൈംഗിക തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് മലപ്പുറത്താണ്. 1509 പേര്‍. 766 പേരുള്ള കൊല്ലത്താണ് ഏറ്റവും കുറവ്. തിരുവനന്തപുരത്ത് 2155 സ്ത്രീകളും 1056 പുരുഷന്മാരും ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നു. കൊല്ലത്ത് ഇതിന്റെ അനുപാതം 1319 ഉം 706ഉം ആണ്. പത്തനംതിട്ടയില്‍ 609 സ്ത്രീകളും 988 പുരുഷന്മാരും ഉണ്ട്. കോട്ടയത്ത് 1124 ഉം 784ഉം ആണ് അനുപാതം.
ഇടുക്കിയിലെ കണക്ക് ലഭ്യമല്ലെന്നും കണക്ക് പറയുന്നു. ഓണ്‍ലൈന്‍ സെക്സ് റാക്കറ്റിന്റെ കേന്ദ്രമായ 1384 സ്ത്രീ വേശ്യകളും 771 പുരുഷന്മാരും ഉണ്ട്. തൃശൂരില്‍ ഇത് 1049 ഉം 1098 ഉം ആണ്. ഇവിടെയും പുരുഷ വേശ്യകളാണ് കൂടുതല്‍.
മലപ്പുറത്ത് സ്ത്രീ വേശ്യകള്‍ കുറവാണ്. 741 സ്ത്രീകള്‍ മാത്രമാണ് ഇവിടെ ഈ തൊഴിലെടുക്കുന്നത്. എന്നാല്‍ 1509 പുരുഷന്മാരെ ഇവിടെ നിന്നും കണ്ടെത്തി. കോഴിക്കോട് 1700ഉം 1053 ഉം. വയനാട്ടില്‍ പുരുഷ ലൈംഗിക തൊഴിലാളികള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍ എങ്കിലും സര്‍വേയില്‍ കണ്ടെത്താനായില്ല. വയനാട്ടില്‍ 941 സ്ത്രീകളാണ് ഈ തൊഴില്‍ ചെയ്യുന്നത്. കണ്ണൂരില്‍ 749 സ്ത്രീകളും 802 പുരുഷന്മാരുമാണുള്ളത്. മലബാര്‍ മേഖലയിലാണ് പുരുഷ വേശ്യകളുടെ എണ്ണം കൂടുതല്‍.
ഒരാളില്‍ നിന്നും മറ്റൊരാളെയും അതില്‍ നിന്നും കൂടുതല്‍ പേരെയും രഹസ്യമായി കണ്ടെത്തിയായിരുന്നു സര്‍വേ മുന്നോട്ട് പോയത്. എച്ച്.ഐ.വി ബാധ കേരളത്തില്‍ പൊതുവെ കുറഞ്ഞു വരികയാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്‍ രമേശ് പറഞ്ഞു. സുരക്ഷിതമായ ലൈംഗിക ബന്ധവും ബോധവത്കരണവും തന്നെയാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























