ഹര്‍ത്താലുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് നെഞ്ചുവേദന... ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കൂട്ടാക്കാതെ പോലീസ്; സംസ്ഥാനത്ത് ഹർത്താൽ പൂർണം

കേരളത്തില്‍ ദളിത് സംഘടനകള്‍ ഇന്ന് നടത്തുന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടിട്ടും പൊലീസ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കൂട്ടാക്കാതെ പോലീസ്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്.
ഇത് ചോദ്യം ചെയ്ത പരിസ്ഥിതി പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ പുരുഷന്‍ ഏലുര്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറ്സ്റ്റ് ചെയ്യുകയും ചെയ്തു. ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്യുമ്പോഴാണ് പുരുഷന്‍ ഏലൂരിലെ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ എത്തി അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്നത്. പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് മനുഷ്യത്വരഹിതമായ സമീപനമാണെന്ന് വീഡിയോയില്‍ പുരുഷന്‍ ആരോപിച്ചു.
ആശുപത്രിയില്‍ കൊണ്ടു പോകാന്‍ വാഹനമില്ലെന്നും വാഹനം വരുമ്പോള്‍ കൊണ്ടുപോകാം എന്നുമുള്ള തട്ടിക്കൂട്ട് ന്യായങ്ങളാണ് പൊലീസ് ഉന്നയിക്കുന്നതെന്നും പുരുഷന്‍ കൂട്ടിച്ചേര്‍ത്തു. എന്തിനാണ് ഞങ്ങളെ അറസ്റ്റ് ചെയ്യുന്നതെന്ന് പുരുഷന്‍ ഉള്‍പ്പെടെയുള്ളവര്‍ ചോിദിക്കുന്നുണ്ടെങ്കിലും പൊലീസ് പ്രത്യേകിച്ച് മറുപടിയൊന്നും നല്‍കുന്നില്ല.
https://www.facebook.com/Malayalivartha

























