സ്വന്തം ആഗ്രഹത്തിനനുസരിച്ച് ഭാര്യയെ അടക്കി ഭരിക്കാമെന്ന് വിചാരിക്കേണ്ട... ഭര്‍ത്താവിന്റെ സ്വത്തല്ല ഭാര്യ; കോടതിയുടെ പരാമര്‍ശങ്ങൾ ഇങ്ങനെ...

ഭര്‍ത്താവിന്റെ ക്രൂരതകള്‍ക്കെതിരെ ഭാര്യ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയായിരുന്നു കോടതി പരാമര്‍ശം. സ്വന്തം ആഗ്രഹത്തിനനുസരിച്ച് ഭര്‍ത്താവിന് അടക്കി ഭരിക്കാവുന്ന ഒരു വസ്തുവോ സ്വത്തോ അല്ല ഭാര്യ. ഭാര്യയോടൊപ്പം ജീവിക്കണമെന്ന് ഭര്‍ത്താവ് ആഗ്രഹം പറഞ്ഞപ്പോള്‍ ഒരുമ്മിച്ച് ജീവിക്കാന്‍ താല്‍പര്യമില്ലെന്ന് ഭാര്യ വ്യക്തമാക്കി.
ഈ സാഹചര്യത്തിലാണ് തന്നോടൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിന് ഭാര്യയെ നിര്‍ബന്ധിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പുറപ്പെടുവിപ്പിച്ചത്. ഭാര്യയ്‌ക്കൊപ്പം കഴിയണമെന്ന ആഗ്രഹത്തെ പുനപരിശോധിക്കണമെന്നും ഭര്‍ത്താവിനോട് കോടതി ആവശ്യപ്പെട്ടു.
ഇയാള്‍ ഭാര്യയെ ജംഗമസ്വത്തായാണ് പരിഗണിക്കുന്നത്. അവര്‍ ഒരു വസ്തുവല്ലെന്നും കോടതി വ്യക്തമാക്കി. കേസിന്റെ വാദം കേള്‍ക്കുന്നത് ആഗസ്റ്റ് എട്ടിലേക്ക് കോടതി മാറ്റി.
https://www.facebook.com/Malayalivartha

























