കണ്ണൂര്‍ മെഡിക്കല്‍ കോളജ് ഭൂമി സര്‍ക്കാരിന് എപ്പോള്‍ വേണമെങ്കിലും കണ്ടുകെട്ടാം; ഇടത്, വലത് സര്‍ക്കാരുകള്‍ വോട്ട് ബാങ്കിനും പൂത്ത പണത്തിനും മുന്നില്‍ കുമ്പിട്ട് നില്‍ക്കുന്നു

കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് നിര്‍മിച്ചതും അവിടെ പ്രവേശനം നടത്തിയതും എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ്. ഇതെല്ലാം ശ്രദ്ധയില്‍ പെട്ടിട്ടും ഇടത്-വലത് സര്‍ക്കാരുകള്‍ അനങ്ങിയില്ല. കാന്തപുരം അബൂബക്കര്‍ മുസ്്‌ല്യായുടെ വോട്ട് ബാങ്കിനും കോളജ് ചെയര്‍മാന്‍ അബ്ദുള്‍ ജബ്ബാറിന്റെ പൂത്ത പണത്തിനും മുന്നില്‍ മുന്നണിനേതൃത്വങ്ങളുടെ നട്ടെല്ല് വളഞ്ഞു. അങ്ങനെ ചരിത്രത്തിന്റെ ആവര്‍ത്തനത്തിന് അഞ്ചരക്കണ്ടി എസ്്‌റ്റേറ്റ് സാക്ഷിയായി. പണ്ട് ബ്രിട്ടീഷുകാര്‍ എല്ലാ നിയമങ്ങളും ലംഘിച്ചാണ് ദളിതരെയും മറ്റ് തൊഴിലാളികളെയും കൊണ്ട് ഇവിടെ പണിയെടുപ്പിച്ചിരുന്നത്. ഭൂപരിഷ്‌ക്കരണ നിയമപ്രകാരം എസ്റ്റേറ്റ് ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചാല്‍ സര്‍ക്കാരിന് കണ്ടുകെട്ടാം. നമ്മുടെ ഭരണനേതൃത്വത്തിന് അതിനുള്ള ഇച്ഛാശക്തി ഇല്ലാതെ പോയി. എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും വി. എസും മുഖ്യമന്ത്രിമാരായിരുന്ന കാലത്താണ് നിയലംഘനങ്ങളെല്ലാം അരങ്ങേറിയത്.
ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിച്ച കണ്ണൂരിലെ അഞ്ചരക്കട്ടി തോട്ടത്തില്‍ കുരുമുളകും കാപ്പിയും കറുവാപട്ടയുമാണ് വിളഞ്ഞത്. 1973ല്‍ കെ.എല്‍ ജേക്കബിന് തോട്ടത്തിന്റെ ഉടമസ്ഥാവകാശം ലഭിച്ചു. പിന്നീട് സുരേഷ് മൈക്കിള്‍, നിര്‍മല മൈക്കിള്‍ എന്നിവരായി ഉടമകള്‍. ഇവരില്‍ നിന്നാണ് കാരന്തൂര്‍ മര്‍ക്കസ് സെക്രട്ടറി കാന്തപരും എ.പി അബൂബക്കര്‍ മുസ്്‌ല്യാര്‍ 2000-2001ല്‍ ഭൂമി വാങ്ങിയത്. അന്നും ഈ ഭൂമി തോട്ടം തന്നെയായിരുന്നു. എന്നാല്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ അബ്ദുല്‍ ജബ്ബാറിന് ഭൂമി മുക്ത്യാര്‍ നല്‍കിയപ്പോള്‍ രേഖകള്‍ പൂന്തോട്ടം എന്നാക്കി. അങ്ങനെയാണ് തട്ടിപ്പുകള്‍ തുടങ്ങുന്നത്. അബ്ദുള്‍ ജബ്ബാര്‍ പ്രസ്റ്റീജ് എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ പേരിലേക്ക് ഭൂമി മാറ്റി.
പ്രസ്റ്റീജ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് മെഡിക്കല്‍ കോളജ്, റിസോര്‍ട്ട്, ഹോട്ടല്‍, സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ നിര്‍മിച്ചു. തുടര്‍ന്ന് വിജിലന്‌സ് കേസെടുത്തു. പ്രവാചകന്റെ തിരുമുടി കയ്യിലുണ്ടെന്ന് പറഞ്ഞ് കാന്തപുരം വിശ്വാസികളെ പറ്റിക്കുകയാണെന്നും ബോഡി വെയിസ്റ്റ് പ്രവാചകന്റെയാണെങ്കിലും വെയിസ്റ്റാണെന്ന് പിണറായി വിജയന്‍ പറഞ്ഞത് വിവാദമായിരുന്നു. ഇതോടെ കാന്തപുരവും സി.പി.എമ്മും അകല്‍ച്ചയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കാന്തപുരം പിണറായിയുമായി അനുരഞ്ജന ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പില്‍ അകമഴിഞ്ഞ് സഹായിക്കുകയും ചെയ്തു. പിണറായി അധികാരത്തില്‍ വന്നതോടെ വിജിലന്‍സ് കേസിലെ പ്രതിപട്ടികയില്‍ നിന്ന് കാന്തപുരത്തിന്റെ പേര് അപ്രത്യക്ഷമായി. അത് വലിയ വിവാദമാവുകയും ചെയ്തു.
മെഡിക്കല്‍ കോളജ് സ്ഥാപിക്കാനും അനധികൃതമായി കെട്ടിടങ്ങള്‍ നിര്‍മിക്കാനും ജബ്ബാര്‍ഹാജിയേയും ട്രസ്റ്റിനെയും സഹായിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരിലെ ഒരു മുന്‍മന്ത്രിയുടെ മകനായിരുന്നു. ഇയാളാണ് മെഡിക്കല്‍ കോളജ് സ്ഥാപിക്കാനുള്ള കണ്‍സള്‍ട്ടണ്‍സിയായി പ്രവര്‍ത്തിച്ചത്. മകനിപ്പോള്‍ ദുബായില്‍ പെട്രോളിന്റെയും ഡീസലിന്റെയും ഡീലര്‍ഷിപ്പ് നടത്തുകയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് തോട്ടം പാട്ടത്തിനെടുത്ത ഡോക് ബ്രൗണ്‍ ഇവിടെ ബക്കിങ്ഹാം കൊട്ടാരത്തിന്റെ മാതൃകയില്‍ ബംഗ്ലാവ് പണിതിരുന്നു. വൈസ്രോയി വെല്ലസ്ലിപ്രഭു, ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എന്നിവര്‍ സന്ദര്‍ശിച്ച കെട്ടിടം ജബ്ബാര്‍ഹാജിയും സംഘവും നശിപ്പിച്ചു. വിജിലന്‍സ് കേസെടുത്തതോടെ അതേമാതൃകയില്‍ കെട്ടിടം നിര്‍മിച്ച് നികുതി അടച്ചു. 2003ല്‍ ട്രസ്റ്റിന് അബ്ദുള്‍ ജബ്ബാര്‍ ഭൂമി കൈമാറുമ്പോള്‍ കെട്ടിടങ്ങള്‍ ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതെല്ലാം വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. പക്ഷെ, പിണറായി വിജയന്‍ വിജിലന്‍സിന്റെ കൈ കെട്ടിയിട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























