ശ്രീജിത്തിനെ പിടികൂടിയത് ദേവസ്വംപാടത്തുള്ള വീട്ടില്‍ നിന്നും മഫ്ടിയിലെത്തിയ പോലീസുകാര്‍; പോലീസുകാരില്‍ പലരും നാട്ടില്‍ പരിചയം ഇല്ലാത്തവര്‍; അമ്മ ശ്യാമളയും ഭാര്യ അഖിലയും തൊഴുകൈകളോടെ ശ്രീജിത്തിനെ കൊണ്ടുപോകരുതെന്ന് പറഞ്ഞെങ്കിലും...

വരാപ്പുഴ ദേവസ്വംപാടത്തെ അക്രമസംഭവങ്ങളെ തുടര്‍ന്ന് ഗൃഹനാഥന്‍ വീടിനുള്ളില്‍ ജീവനൊടുക്കിയ സംഭവത്തെതുടര്‍ന്ന് കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ ശ്രീജിത്തിന്റെ വീട്ടിലെ അവസ്ഥ ആരേയും കരളലിയിപ്പിക്കുന്നത്. അലമുറയിട്ട് കരയുന്ന അമ്മയുടേയും ഭാര്യയുടേയും ഇടയില്‍ അച്ഛനെ അന്വേഷിക്കുന്ന മൂന്നരവയസുകാരി ആരേയും വേദനിപ്പിക്കും.
വരാപ്പുഴ ദേവസ്വംപാടത്തെ അക്രമസംഭവങ്ങളെ തുടര്‍ന്ന് ഗൃഹനാഥന്‍ വീടിനുള്ളില്‍ ജീവനൊടുക്കിയ സംഭവത്തിലാണ് ശ്രീജിത് ഉള്‍പ്പെടെ 14 പേരെ പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തത്. ശനിയാഴ്ച പുലര്‍ച്ചെയാണ് മഫ്ടിയിലെത്തിയ പോലീസുകാര്‍ ശ്രീജിത്തിനെ ദേവസ്വംപാടത്തുള്ള വീട്ടില്‍ നിന്ന് പിടികൂടുന്നത്. പോലീസുകാരില്‍ പലരും നാട്ടില്‍ പരിചയം ഇല്ലാത്തവരാണ്.
അമ്മ ശ്യാമളയും ഭാര്യ അഖിലയും തൊഴുകൈകളോടെ ശ്രീജിത്തിനെ കൊണ്ടുപോകരുതെന്ന് പറഞ്ഞെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. മാത്രമല്ല തങ്ങളുടെ മുമ്പിലിട്ടാണ് അവനെ ചവിട്ടിച്ചതച്ചതെന്നും അമ്മ ശ്യാമള പറയുന്നു. 'ഇങ്ങനെ തല്ലല്ലേ സാറമ്മാരെ.... അവന് മൂന്നര വയസ്സുള്ള ഒരു പെണ്‍കുഞ്ഞുള്ളതാണ്. അവനെ വിട്ടേയ്ക്ക് സാറെ...' ശ്രീജിത്തിനെ കൊണ്ടുപോകുന്നത് തടസ്സപ്പെടുത്താന്‍ ശ്രമിച്ച തന്നെ തട്ടിമാറ്റിയാണ് അവര്‍ അവനെ കൊണ്ടുപോയതെന്നും ശ്യാമള പറയുന്നു.
മര്‍ദനത്തെ തുടര്‍ന്ന് വയറിനു വേദന അനുഭവപ്പെട്ട് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രീജിത് ആവശ്യപ്പെട്ടെങ്കിലും ആദ്യമൊന്നും അതിന് തയ്യാറായില്ല, ശ്രീജിത് അവശനിലയിലായപ്പോള്‍ മാത്രമാണ് പോലീസ് ആശുപത്രിയില്‍ എത്തിച്ചത്. ഇത് നേരത്തെ ചെയ്തിരുന്നെങ്കില്‍ തനിക്ക് മകന്‍ നഷ്ടപ്പെടില്ലായിരുന്നെന്നും ഈ അമ്മ പറയുന്നു. തന്റെ മകന് കുടിവെള്ളംപോലും അവര്‍ നല്‍കിയില്ല. അവന്‍ കാലുപിടിച്ച് കരഞ്ഞിട്ടും കുടിവെള്ളവും ഭക്ഷണവും നല്‍കാന്‍ പോലീസുകാര്‍ കൂട്ടാക്കിയില്ലെന്നും ശ്യാമള പറയുന്നു. തന്റെ രണ്ട് മക്കളെയാണവര്‍ കൊണ്ടുപോയത്. രണ്ടുപേരും ദേവസ്വംപാടത്ത് നടന്ന സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ശ്യാമള പരിതപിക്കുന്നു.
https://www.facebook.com/Malayalivartha

























