കല്യാണസദ്യ വിളമ്പുന്നതിനിടെ തർക്കം രൂക്ഷമായി; ഒടുവിൽ ഇരുവിഭാഗങ്ങളിലെയും പത്തോളം പേർ ആശുപത്രിയിൽ

കല്യാണസദ്യ വിളമ്പുന്നതിനിടെ തർക്കം ഹിന്ദു ഐക്യവേദി - ഡി വൈ എഫ് ഐ സംഘർഷത്തിൽ കലാശിച്ചു. വെമ്പായം ഇരങ്ങയിലാണ് സംഭവം. സംഘർഷത്തിൽ ഇരു വിഭാഗങ്ങളിലെയും പത്തോളം പേർക്ക് പരിക്കേറ്റു.
ഞാറാഴ്ച കന്യാകുളങ്ങരയിലെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിന്റെ സദ്യ വിളമ്പുന്നതിനിടെയാണ് തർക്കം ആരംഭിച്ചത്. പ്രദേശത്തെ യുവമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു കല്യാണ സദ്യ വിളമ്പിയത്.ഇതിനിടെയാണ് വിളമ്പുന്നവരും കല്യാണത്തിൽ പങ്കെടുക്കാനെത്തിയ ചില ഡി വൈ എഫ് ഐ പ്രവർത്തകരുമായി തർക്കമുണ്ടായത്. തുടർന്ന് മുതിർന്നവർ ഇടപെട്ട് തർക്കം അവസാനിപ്പിച്ചു.
എന്നാല്‍, ഞായറാഴ്ച രാത്രി ഒന്‍പതോടെ യുവമോര്‍ച്ച-ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും തമ്മില്‍ വീണ്ടും ഇരങ്ങയില്‍ വച്ച് സംഘര്‍ഷമുണ്ടായി. ഇതാണ് അക്രമത്തില്‍ കലാശിച്ചത്.
ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അരുണ്‍കുമാര്‍ (30), യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ഇരങ്ങയില്‍ പുത്തന്‍വീട്ടില്‍ വിനീഷ്‌കുമാര്‍ (28)എന്നിവരുടെ പരിക്കുകള്‍ ഗുരുതരമാണ്. യുവമോര്‍ച്ച പ്രവര്‍ത്തകരായ അനീഷ് (23), ശിവരാജ് (24)എന്നിവര്‍ക്കും ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി രതീഷ് (31), ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ രതീഷ് (28), രാജേഷ് (31), ബിനു (28), റിയാസ് (30)എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരങ്ങയില്‍ പ്രദേശത്ത് നേരത്തേതന്നെ ഡി.വൈ.എഫ്.ഐ.-ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായിരുന്ന പ്രശ്‌നമാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിലേക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് വെഞ്ഞാറമൂട് പോലീസ് അറിയിച്ചു
https://www.facebook.com/Malayalivartha

























