വരാപ്പുഴ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടും മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനെതിരായ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നു; ക്രൈസ്തവ വിശ്വാസ പ്രകാരം വിദേശ വനിതയെ അടക്കം ചെയ്യണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടതെന്തിന്? എന്നാല്‍ കമ്മീഷന്‍ ഉത്തരവിനെ മറികടന്ന് സര്‍ക്കാര്‍ വിജയിച്ചു

രണ്ടും കല്പിച്ച് മനുഷ്യാവകാശ കമ്മീഷന്‍. വരാപ്പുഴ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടും മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനെതിരായ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നു എന്നതിന്റെ തെളിവാണ് വിദേശ വനിതയുടെ കാര്യത്തില്‍ കമ്മീഷന്‍ പാസാക്കിയ ഉത്തരവ്.
വിദേശ വനിതയുടെ ഭൗതിക ശരീരം ദഹിപ്പിക്കരുതെന്നും ക്രൈസ്തവ വിശ്വാസ പ്രകാരം അടക്കം ചെയ്യണമെന്നും കമ്മീഷന്‍ ഉത്തരവിട്ടത് വിദേശ വനിതയുടെ ദഹനം തടസ്സപ്പെടുമോ എന്ന് സംശയമുണ്ടാക്കി. എന്നാല്‍ സര്‍ക്കാരിന്റെ സമയോചിതമായമായ ഇടപെടല്‍ കാരണം കൃത്യസമയത്ത് തന്നെ ശവസംസ്‌കാരം നടത്താനായി.
ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കുമാണ് കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവ് നല്‍കിയത്. ഒരാഴ്ചക്കകം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. കമ്മീഷന്‍ ഉത്തരവ് വരുമ്പോഴേക്കും വിദേശ വനിതയുടെ ഭൗതിക ശരീരം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരത്തിനുള്ള ഒരുക്കത്തിലായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് സുരേഷാണ് കമ്മീഷന് പരാതി നല്‍കിയത്. സംസ്‌കാരം നടക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം നല്‍കിയ പരാതി യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ ലാക്കോടെയുള്ളതായിരുന്നു. അക്കാര്യം കമ്മീഷന്‍ മനസിലാക്കിയോ ഇല്ലെയോ എന്നറിയില്ല. ഏതായാലും വീണ്ടും കമ്മീഷന്‍ മുഖ്യമന്ത്രിയുടെ കണ്ണിലെ കരടായി.
മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ആദ്യം ലഭിച്ചത് ബി ജെ പി നേതാക്കള്‍ക്കാണ്. ബി ജെ പി വക്താവ് ഉടന്‍ ഇക്കാര്യം പത്രലോകത്തെ അറിയിച്ചു. അപ്പോള്‍ തന്നെ വിവരം മുഖ്യമന്ത്രി അറിഞ്ഞു. ഇല്ലാത്ത അധികാരം കമ്മീഷന്‍ വീണ്ടും പ്രയോഗിച്ചതായി മുഖ്യമന്ത്രി കരുതി. അദ്ദേഹം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ക്രമീകരണങ്ങള്‍ക്ക് നിയോഗിച്ചു. കടകംപള്ളി തന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യം കൃത്യമായി നിറവേറ്റി. വിദേശ വനിതയുടെ സംസ്‌കാരം കൃത്യമായി നടന്നു.
വിദേശ വനിതയുടെ ബന്ധുക്കള്‍ക്കില്ലാത്ത സ്‌നേഹമാണ് ബിജെപി കാണിച്ചത്. അത് രാഷ്ട്രീയം തന്നെയാണെന്ന് സര്‍ക്കാര്‍ മനസിലാക്കി. ബി ജെ പിക്കും കമ്മീഷനുമെതിരെ കടകംപള്ളി ഫെയ്‌സ് ബുക്കില്‍ അഞ്ഞടിച്ചു.
വിദേശ വനിതയുടെ ഭൗതിക ശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തെങ്കിലും മരണകാരണങ്ങള്‍ പൂര്‍ണമായും പുറത്തു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്ന് കമ്മീഷനില്‍ ലഭിച്ച പരാതിയില്‍ പറയുന്നു. ചിലരെ കസ്റ്റഡിയിലെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വിദേശ വനിതയുടെ ഭൗതിക ശരീരം ദഹിപ്പിക്കാന്‍ തിരക്ക് കാണിച്ചതായി പരാതിയില്‍ പറയുന്നു. സംസ്‌കാരത്തിനു മുമ്പ് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടില്ലെന്നും എസ് സുരേഷ് നല്‍കിയ പരാതിയില്‍ പറഞ്ഞു.
വിദേശ വനിതയുടെ ഭൗതിക ശരീരം ദഹിപ്പിച്ചാല്‍ അത് മനുഷ്യാവകാശ ലംഘനമാകുമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. െ്രെകസ്തവ മത വിശ്വാസികള്‍ ശരീരം ദഹിപ്പിക്കാറില്ലെന്നും ഉത്തരവില്‍ പറഞ്ഞു. എന്നാല്‍ അത് ശരിയല്ലെന്ന് കടകംപള്ളി മാര്‍പ്പാപ്പയെ ഉദ്ധരിച്ച് ഫെയ്‌സ് ബുക്കില്‍ പറഞ്ഞു. ചുരുക്കത്തില്‍ കമ്മീഷനും സര്‍ക്കാരും തമ്മിലുള്ള പോക്ക് അനുദിനം മുറുകുന്നു.
https://www.facebook.com/Malayalivartha

























