തിരുവനന്തപുരത്തിന്റെ ആദ്യ മാൾ ജനങ്ങളോട് ചെയ്യുന്നത് പകൽ കൊള്ള; മാൾ ഓഫ് ട്രാവൻകൂറിലെ പാർക്കിംഗ് ഫീസിനെതിരെ ഗുരുതര ആരോപണം

മാൾ ഓഫ് ട്രാവൻകൂറിൽ പാർക്കിങ് ഫീസ് എന്ന പേരിൽ നടക്കുന്നത് പകൽ കൊള്ളയെന്ന് റിപ്പോർട്ട്. മണിക്കൂറിന് മിനിമം ഈടാക്കുന്നത് ഇരുപത് രൂപ, ആദ്യത്തെ ഒരു മണിക്കൂർ കഴിയുമ്പോൾ ഓരോ മണിക്കൂറിലും പത്ത് രൂപ വീതം അധികം നൽകണം. ഇതിന്റെ കാരണമായി പറയുന്നത് പാർക്കിംഗ് മൊത്തത്തിൽ പുറത്ത് കരാർ കമ്പനിക്ക് കൊടുത്തിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
തിരുവനന്തപുരത്ത് ആദ്യത്തെ മാൾ , അത് മുതലെടുത്താണ് ഇൗ പിടിച്ച്പറി പൊടി പൊടിക്കുന്നത്. കാർണിവൽ സിനിമാസ് എന്ന മൾട്ടി പ്ലക്‌സ് തീയേറ്റർ മാളിൽ ഓപ്പൺ ചെയ്തതിനാൽ ഒരു ഫിലിം കണ്ടിറങ്ങുന്ന സമയം കുറഞ്ഞത് ഏകദേശം മൂന്നു മണിക്കൂർ , ആ സമയം ആകുമ്പോഴേക്കും നല്ലൊരു തുക പാർകിങ്ങിലേക്ക് നൽകേണ്ടി വരുന്ന അവസ്ഥയാണ്.ഇത് ജനദ്രോഹപരമായ പിടിച്ച് പറിയാണ് എന്ന ആരോപണം ഉയരുന്നുണ്ട്. എല്ലാ തരത്തിലുമുള്ള ജനങ്ങൾക്കുമായാണ് തിരുവനന്തപുരത്ത് ഇത്തരത്തിൽ ഒരു മാൾ ഒരുക്കിയത്.എന്നാൽ ഇത് സാധാരണക്കാരെ ദ്രോഹിക്കുന്ന നടപടിയാണ്.
എന്നാൽ തുടക്കത്തിൽ പാർക്കിങ് സൗജന്യം ആയിരുന്നുവെന്നും ഇക്കാരണത്താൽ സമീപ പ്രദേശങ്ങളിൽ വീടുകൾ ഉള്ളവരും എയർപോർട്ടിൽ പോകുന്നവരും ഇവിടെ വാഹനങ്ങൾ അനാവശ്യമായി പാർക്ക് ചെയ്യുകയും ഇത് ദുരുപയോഗം ചെയ്യുകയും ചെയ്തു എന്നും ഇവിടത്തെ ജീവനക്കാർ പറയുന്നു. ഇങ്ങനെ പാർക്ക് ചെയ്യുന്നവർ രണ്ടും മൂന്നും ദിവസം കഴിഞ്ഞായിരിക്കും വാഹനങ്ങൾ തിരിച്ച് എടുക്കുന്നത്. ഇതും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ മാളിൽ എത്തുന്നവർക്ക് ഉയർന്ന പാർക്കിങ് ഫീസ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഉടൻ പരിഹരിക്കുമെന്നും അധികൃതർ പറഞ്ഞു.
https://www.facebook.com/Malayalivartha

























