Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

നിരന്തരം സര്‍ക്കാരിനെ വിമര്‍ശിച്ച് നടത്തുന്ന മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടലുകള്‍ക്ക് ഉടന്‍ വിരാമമിടാന്‍ സര്‍ക്കാര്‍; ഈമാസം 30നു വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനായി നിയമിക്കുമെന്നു സൂചന

05 MAY 2018 11:38 AM IST
മലയാളി വാര്‍ത്ത

പ്രതിപക്ഷത്തിന്റെ റോളിലേക്ക് മനുഷ്യാവകാശ കമ്മീഷന്‍ മാറിയെന്ന അഭിപ്രായം ശക്തമായതോടെ ശക്തമായ നീക്കള്‍ക്കൊരുങ്ങി സര്‍ക്കാര്‍. ഈ മാസം 30നു വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനായി നിയമിക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ചു സര്‍ക്കാര്‍തലത്തില്‍ ധാരണയായി. 

മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസും സര്‍ക്കാരുമായി നിരന്തരം കൊമ്പുകോര്‍ക്കുന്ന പശ്ചാത്തലത്തിലാണു സ്ഥാനമാറ്റത്തിനു വഴിതെളിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനും പി. മോഹനദാസുമായി അടുത്തിടെ വാക്‌പോരില്‍ ഏര്‍പ്പെട്ടിരുന്നു. മനുഷ്യാവകാശ കമ്മിഷന്‍ ആ പണി ചെയ്താല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. 

ജസ്റ്റിസ് ജെ.ബി. കോശി സ്ഥാനമൊഴിഞ്ഞതിനേത്തുടര്‍ന്ന് 2016 സെപ്റ്റംബര്‍ നാലിനാണു മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാനായി പി. മോഹനദാസ് നിയമിക്കപ്പെട്ടത്. ചീഫ് ജസ്റ്റിസ് പദവിയുള്ളയാള്‍ക്കായി ചെയര്‍മാന്‍ കസേര ഒഴിച്ചിടുകയായിരുന്നു. ഭാഷാപ്രശ്‌നം കണക്കിലെടുത്താണ് ഇതര ഹൈക്കോടതികളിലെ മുന്‍ ചീഫ് ജസ്റ്റിസുമാരെ പരിഗണിക്കാതിരുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് 30നു വിരമിച്ചശേഷം ജൂണ്‍ ആദ്യവാരം മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷപദവിയേല്‍ക്കും. 

ഓഖി ദുരന്തം, വരാപ്പുഴ കസ്റ്റഡി മരണം, വിദേശവനിതയുടെ കൊലപാതകം തുടങ്ങി നിരവധി വിഷയങ്ങളില്‍ കമ്മിഷന്റെ പരാമര്‍ശങ്ങള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. വരാപ്പുഴ കേസില്‍ ആരോപണവിധേയനായ മുന്‍ എസ്.പി. എ.വി. ജോര്‍ജിനെ പോലീസ് അക്കാഡമിയില്‍ അഡീഷണല്‍ ഡയറക്ടറായി നിയമിച്ചതിനെയും മോഹനദാസ് വിമര്‍ശിച്ചു. 

കോവളത്തു കൊല്ലപ്പെട്ട വിദേശവനിതയുടെ സംസ്‌കാരം തടയാന്‍ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നിര്‍ദേശം നല്‍കിയ കമ്മിഷന്‍, ബലാത്സംഗത്തിനിരയായ യുവതിയുടെ പേര് ഉത്തരവില്‍ പരാമര്‍ശിക്കുകയും ചെയ്തു. മനുഷ്യത്വം തീണ്ടാത്ത കമ്മിഷനായി മനുഷ്യാവകാശ കമ്മിഷന്‍ മാറിയെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രനും ആരോപിച്ചിരുന്നു. ജസ്റ്റിസ് ആന്റണി ഡൊമിനിക് ചെയര്‍മാനായാലും കമ്മിഷന്‍ അംഗമായി മോഹനദാസ് തുടരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (5 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (5 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (5 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (5 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (6 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (6 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (7 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (7 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (7 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (7 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (7 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (8 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (8 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (8 hours ago)

Malayali Vartha Recommends