ഹെവി ലൈസന്‍സും ബാഡ്ജുമുണ്ടെങ്കില്‍ കെഎസ്ആര്‍ടിസിയിലെ മറ്റുവിഭാഗം ജീവനക്കാര്‍ക്കും ഡ്രൈവറാകാം

ഹെവി ലൈസന്‍സും ബാഡ്ജുമുണ്ടെങ്കില്‍ കെഎസ്ആര്‍ടിസിയിലെ മറ്റുവിഭാഗം ജീവനക്കാര്‍ക്കും ഇനി മ ഡ്രൈവറാകാം. ഡ്രൈവര്‍മാരുടെ കുറവ് മൂലം ബസ് സര്‍വീസുകള്‍ മുടങ്ങാതിരിക്കുന്നതിനാണ് ഈ പുതിയ നടപടി. ഡ്രൈവര്‍മാരില്ലാതെ ദിവസവും നിരവധി ബസ്സുകളാണ് മുടങ്ങുന്നത്. ഇത്തരത്തില്‍ നിയമിക്കുന്നതിന് എംഡി ടോമിന്‍ തച്ചങ്കരി യൂണിറ്റ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സ്ഥാപനം മൂന്നുമേഖലകളായി തിരിക്കണമെന്ന് പ്രൊഫ. സുശീല്‍ഖന്നയുടെ നിര്‍ദ്ദേശം നടപ്പാക്കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിലവിലെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.ടി. സുകുമാരനെ നിയോഗിച്ചു. ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ തയ്യാറാക്കുക, ഭൂമിയുടെ വ്യവസായിക ഉപയോഗം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക തുടങ്ങിയ അധിക ചുമതലകളും നല്‍കിയിട്ടുണ്ട്.
16,000 ഡ്രൈവര്‍മാരുണ്ടായിട്ടും ക്രമീകരണത്തിലെ അപാകത കാരണം ബസുകള്‍ മുടങ്ങുന്ന അവസ്ഥയാണ് നില നില്‍ക്കുന്നത്.
https://www.facebook.com/Malayalivartha

























