ഉമേഷും ഉദയനും കേട്ടാൽ അറപ്പിക്കുന്ന രതി വൈകൃത ഭ്രാന്തന്മാര്‍; സ്വവര്‍ഗാനുരാഗിയായ ഉദയന് തൊലിവെളുത്ത വിദേശവനിതകള്‍ വീക്ക്നസ്; ഇരുവരും വിദേശ വനിതകള്‍ക്കും പുരുഷന്മാര്‍ക്കും കണ്ടല്‍ക്കാട്ടില്‍ കിടപ്പറയൊരുക്കിയത് നിരവധി തവണ

കോവളം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ വിദേശവനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികൾ കേട്ടാൽ അറപ്പിക്കുന്ന തരത്തിലുള്ള രതി വൈകൃത ഭ്രാന്തന്മാര്‍. ഇവര്‍ ഒട്ടേറെ വിദേശ വനിതകള്‍ക്കും പുരുഷന്മാര്‍ക്കും കണ്ടല്‍ക്കാട്ടില്‍ കിടപ്പറയൊരുക്കി.
വിദേശവനിതയെ ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം കൊന്ന് കെട്ടിത്തൂക്കിയ കേസിലെ പ്രതികളായ ഉമേഷ് ( 28), ഉദയന്‍ (24) എന്നിവരാണ് ലൈംഗിക വൈകൃതത്തിന്‍റെ അടിമകളാണെന്ന് പോലീസിന് ബോദ്ധ്യപ്പെട്ടത്. പുരുഷന്മാരുമായി പ്രകൃതി വിരുദ്ധ ബന്ധം പുലര്‍ത്തുന്നതിനോടായിരുന്നു ഉമേഷിന് ഇഷ്ടം. വിദേശ വനിതകളോട് കടുത്ത ഭ്രമമായിരുന്നു ഉദയന്.
കോവളം പരിസരത്തും മറ്റു സ്ഥലങ്ങളിലുമുള്ള പല പുരുഷന്മാരെയും ഉമേഷ് ഈ കണ്ടല്‍ക്കാട്ടില്‍ കൊണ്ടു പോയിരുന്നു. സ്വവര്‍ഗ്ഗാനുരാഗികളായ വിദേശികളുമായും ഇയാള്‍ പ്രകൃതി വിരുദ്ധ ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. വിദേശ വനിതകളില്‍ കറുത്ത വര്‍ഗ്ഗക്കാരെ ആയിരുന്നില്ല ഉദയന് താല്‍പര്യം. തൊലിവെളുത്ത വിദേശ വനിതകള്‍ ഇയാള്‍ക്ക് ഹരമായിരുന്നു. പലരെയും വലയില്‍ വീഴ്ത്തി തൃപ്തിയടഞ്ഞിട്ടുണ്ട് ഇയാള്‍. സ്വാഭാവിക ലൈംഗികതയോടായിരുന്നില്ല കമ്പം. ലൈംഗികതയുടെ എല്ലാ അതിര്‍ വരമ്പുകളും ലംഘിച്ചുകൊണ്ടുള്ള രീതികളില്‍ വിദഗ്ധനായിരുന്നു ഇയാള്‍.
രഹസ്യ സ്വഭാവമുള്ളതും നിഗൂഢവുമായ കോവളത്തെ കണ്ടല്‍ക്കാട്ടില്‍ വിദേശ വനിതകളെ എത്തിച്ചിരുന്നത് ലഹരി പദാര്‍ത്ഥങ്ങള്‍ വാഗ്ദാനം ചെയ്തു തന്നെ ആയിരുന്നു. മണക്കാടിനടുത്തുള്ള ഒരു കേറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരാണ് ഉദയനും ഉമേഷും. കേറ്ററിംഗ് ജോലി ഇല്ലാത്തപ്പോള്‍ ഇരുവരും നേരേ കോവളത്തേക്കു പായും. ടൂറിസ്റ്റ് ഗൈഡുകളെന്ന വ്യാജേന വിദേശികളെ സമീപിക്കും. ഇതിലൂടെ ഇംഗ്‌ളീഷ് കൈകാര്യം ചെയ്യാനും പഠിച്ചു.
ഉമേഷിന്റെ പേരില്‍ പതിമൂന്ന് ക്രിമിനല്‍ കേസുകളുണ്ട്. ഇതില്‍ ഒരു ഇയാള്‍ക്ക് സമീപ വാസികളായ ആറ് സ്ത്രീകളുമായും ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വധ ശ്രമക്കേസും ഉള്‍പ്പെടുന്നു. ഉദയന്‍ ആറു കേസുകളില്‍ പ്രതിയാണ്. ഉദയന്‍ വിദേശ വനിതകളെ വശത്താക്കാന്‍ കഞ്ചാവു തന്നെയായിരുന്നു മുഖ്യ ആയുധമായി ഉപയോഗിച്ചത്. ‘ ബീഡി’ തരാം എന്നായിരുന്നു വാഗ്ദാനം. കണ്ടല്‍കാട്ടിലേക്ക് ചെറിയൊരു ബോട്ടു സവാരി കൂടിയാകുമ്പോള്‍ പല മദാമ്മമാരും ഉദയന്‍റെ ഉള്ളം കൈയ്യിലാവും.
വിദേശവനിതയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പൊലീസ് പ്രഖ്യാപിച്ചിരുന്ന പാരിതോഷികത്തിന് അവകാശവാദം ഉന്നയിക്കാനും ഉദയന്‍ പദ്ധതിയിട്ടിരുന്നു. ഈ പണം ഉപയോഗിച്ച് വീടു പണിയാമെന്നുവരെ ഇയാള്‍ കണക്കുകൂട്ടി. എന്നാല്‍ പൊലീസിന് തന്നില്‍ സംശയം ഉണ്ടാകാന്‍ ഈ നീക്കം ഇടയാക്കുമെന്നു ഭയന്ന് പിന്മാറി.
പോത്തന്‍കോടു ആയുര്‍വേദ കേന്ദ്രത്തില്‍ നിന്ന് വിദേശവനിത കോവളത്ത് എത്തിയത് മാര്‍ച്ച് പതിനാലിനായിരുന്നു. അന്നു തന്നെ ഉദയനും ഉമേഷും വനിതയെ പരിചയപ്പെട്ടു. അന്നു തന്നെയായിരുന്നു കൊലപാതകവും നടന്നത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതും പൊലീസ് അന്വേഷിച്ചു വരികയാണ്. അറസ്റ്റിലായ ഉദയന്‍റെയും ഉമേഷിന്‍റെയും മാഫിയാ ബന്ധങ്ങള്‍ സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പഴുതുകള്‍ അടച്ചുള്ള അന്വേഷണത്തിൽ വളരെ വേഗം പ്രതികളെ കുടുക്കാനും പൊലീസിന് കഴിഞ്ഞു. അന്വേഷണത്തിൽ വിദേശവനിതയുടെ സഹോദരി തൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























