പ്രതിഭാഗവുമായി ഒത്തുകളിച്ചിട്ടില്ല ; സൗമ്യ കൊലക്കേസിൽ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ. ഉന്മേഷ് കുറ്റവിമുക്തന്‍ ; നടപടി , വിവാദം ഉണ്ടായി ഏഴു വര്‍ഷത്തിനു ശേഷം

ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ. ഉന്മേഷ് കുറ്റവിമുക്തന്‍. പ്രതിഭാഗത്തിന് അനുകൂലമായി ഉന്മേഷ് മൊഴി നല്‍കിയെന്നായിരുന്നു ആരോപണം. വകുപ്പ് തല അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍ ഉന്‍മേഷിനെ കുറ്റവുമുക്തനാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഡോക്ടര്‍ ഉന്‍മേഷ് സത്യസന്ധനാണെന്നാണ് വകുപ്പ് തല അന്വേഷണ സമതിയുടെ കണ്ടെത്തല്‍.
പ്രതിഭാഗത്തിന് അനുകൂലമായി ഡോ.ഉന്മേഷ് മൊഴി നല്‍കിയെന്നായിരുന്നു ആരോപണം. പ്രതിഭാഗവുമായി ഒത്തുകളിച്ചു എന്നാരോപിച്ചാണ് ഫോറന്‍സിക് വിദഗ്ധനായ ഡോ. ഉന്മേഷിനെ സസ്‌പെന്റു ചെയ്തത്. വിവാദം ഉണ്ടായി ഏഴു വര്‍ഷത്തിനു ശേഷമാണ് ഡോ.ഉന്മേഷ് കുറ്റവിമുക്തനായത്.
സസ്‌പെന്‍ഷന്‍ അടക്കമുള്ള അച്ചടക്ക നടപടിക്ക് വിധേയനായിരുന്ന ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കിയതോടെ സ്ഥാനക്കയറ്റം അടക്കം തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ നല്‍കിയാണ് സര്‍വീസില്‍ തിരിച്ചെടുക്കുന്നത്. നേരത്തെ നടത്തിയ വിജിലന്‍സ് അന്വേഷണത്തിലും ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























