പണം കൊണ്ടുവരുന്നത് മന്ത്രിയുടെ വീട്ടിൽ നിന്നല്ല ; അവാര്‍ഡ് എത്ര കിട്ടിയാലും പോര എന്ന രോഗത്തിന് ചികിത്സ നൽകണമെന്ന് അലന്‍സിയര്‍

ദേശീയ അവാര്‍ഡ് വിതരണ വിവാദത്തില്‍ അവാർഡ് വാങ്ങിയ ഗാനഗന്ധർവൻ ഗായകന്‍ ഡോ.കെ.ജെ.യേശുദാസിനെയും സംവിധായകന്‍ ജയരാജിനെയും വിമര്‍ശിച്ച് നടന്‍ അലന്‍സിയര്‍. അവാര്‍ഡ് എത്ര കിട്ടിയാലും പോര എന്നത് രോഗമാണെന്നും അതിന് ചികിത്സ വേണമെന്നും അദ്ദേഹം പറഞ്ഞു.
അവാര്‍ഡ് തുക തിരിച്ചു നല്‍കണം എന്ന ജയരാജിന്‍റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും അവാര്‍ഡ് വാങ്ങാതെ തലയുയര്‍ത്തിപ്പിടിച്ച് മടങ്ങിയവര്‍ക്കൊപ്പമാണ് താനെന്നും അലന്‍സിയര്‍ വ്യക്തമാക്കി. പണം മന്ത്രിയുടെ വീട്ടിൽ നിന്നല്ല കൊണ്ടുവരുന്നത് എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























