Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഇടുക്കിയിൽ എത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന സുന്ദരി; സൗന്ദര്യോത്സവത്തിനായി അഞ്ചുരുളി ഒരുങ്ങുന്നു

05 MAY 2018 01:03 PM IST
മലയാളി വാര്‍ത്ത

ഇടുക്കിയുടെ സൗന്ദര്യവും കുളിര്‍മയും ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സുന്ദരിയാണ് അഞ്ചുരുളി. അനന്ത വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഇടുക്കി ജലാശയവും ജലാശയത്തെ ചൂഴ്ന്ന് നില്‍ക്കുന്ന കാനന ഭംഗിയും കല്യാണത്തണ്ട് മലനിരകളും ഇരട്ടയാര്‍ ഡാമില്‍ നിന്ന് ജലമെത്തിക്കുന്നതിനായി നിര്‍മ്മിച്ച അഞ്ചുരുളി ടണല്‍മുഖവും തടാക മദ്ധ്യത്തിലെ ഇടത്തുരുത്തും വിനോദസഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്ന കാഴ്ചകളാണ്. ഈ മനോഹാരിത ആവോളം ആസ്വദിക്കാന്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെയും, പൊതുജനപങ്കാളിത്വത്തോടെയും സംഘടിപ്പിക്കുന്ന അഞ്ചുരുളി സൗന്ദര്യോത്സവത്തിന് ഈമാസം 16 ന് തിരിതെളിയും.

ഇതിനു മുന്നോടിയായി 501 അംഗ സംഘാടകസമിതി രൂപീകരിച്ചു. കക്കാട്ടുകടയിലെ സ്വാഗതസംഘം ഓഫീസ് റോഷി അഗസ്റ്റിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇടുക്കി താലൂക്കിന്റെ കിഴക്ക് സ്ഥിതി ചെയ്യുന്ന, കാര്‍ഷിക-കുടിയേറ്റ-ആദിവാസി ഗോത്രവിഭാഗ പൈതൃകങ്ങള്‍ കുടികൊളളുന്ന കാഞ്ചിയാര്‍ പഞ്ചായത്തിലാണ് അഞ്ചുരുളി വിനോദസഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്നത്. വിശാലമായ ഇടുക്കി ജലാശയത്തിനുളളില്‍ ഉരുളി കമഴ്ത്തിയതുപോലെ അഞ്ച് കുന്നുകള്‍ സ്ഥിതി ചെയ്യുന്നതിനാലാണ് അഞ്ചുരുളി എന്ന പേര് ലഭിച്ചത്. ദിവസേന ആയിരകണക്കിനാളുകളാണ് അഞ്ചുരുളി വെളളച്ചാട്ടവും ഭംഗിയും ആസ്വദിക്കാനെത്തുന്നത്.

സൗന്ദര്യോത്സവത്തില്‍ ആസ്വാദകര്‍ക്കായി നിരവധി പരിപാടികളാണ് സംഘാടകര്‍ ഒരുക്കുന്നത്. ഹൈഡല്‍ ടൂറിസവുമായി ബന്ധപ്പെട്ട് തടാകത്തില്‍ ബോട്ടിംഗ്, കാര്‍ണിവല്‍, വടംവലി, വോളിബോള്‍ ടൂര്‍ണമെന്റുകള്‍, കലാകായിക മത്സരങ്ങള്‍, ആയോധനകലകളുടെ പ്രദര്‍ശനം, കോഴിമല ആദിവാസി വിഭാഗത്തിന്റെ തനതുകലാരൂപമായ കൂത്ത്, വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകള്‍, കാര്‍ഷിക മേള, സാഹിത്യ, സാസ്‌കരിക പരിപാടികള്‍, വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കല്‍, കുട്ടികളുടെ കലാപരിപാടികള്‍, തുടങ്ങിയവക്കു പുറമെ അഞ്ചുരുളിയുടെ ആകാശകാഴ്ച സമ്മാനിക്കാന്‍ ഹെലികോപ്ടര്‍ യാത്രയും സജ്ജമാക്കുവാന്‍ ശ്രമിക്കുന്നതായി സംഘാടകസമിതി ചെയര്‍മാനായ കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജ് പറഞ്ഞു.

പരിപാടിയുടെ സുഗമമായ നടത്തിപ്പിന് 101 അംഗ എക്സിക്യൂട്ടീവ് സമിതി, 50 പേരടങ്ങുന്ന ഭാരവാഹികള്‍, കൂടാതെ പ്രോഗ്രാം, ഫിനാന്‍സ്, സ്റ്റേജ്, ഗതാഗതം, ബോട്ടിംഗ്, കലാകായികം, ഭക്ഷണം, അടിസ്ഥാനസൗകര്യം തുടങ്ങി 16 സബ്കമ്മറ്റികളെയും തിരഞ്ഞെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിജയകുമാരി ജയകുമാര്‍ കണ്‍വീനറും വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.എന്‍.ബിനു ട്രഷററുമാണ്. ഫെസ്റ്റുമായി ബന്ധപ്പെട്ട് അഞ്ചുരുളിയില്‍ സുരക്ഷാസംവിധാനവും ലൈറ്റ്, വാഹന പാര്‍ക്കിംഗ് സൗകര്യവും ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (5 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (5 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (5 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (5 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (6 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (6 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (7 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (7 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (7 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (7 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (7 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (8 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (8 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (8 hours ago)

Malayali Vartha Recommends