വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്ന് രമേശ് ചെന്നിത്തല; അന്വേഷണം സിബിഐയ്ക്ക് വിടണമെന്നും ആവശ്യം

വരാപ്പുഴയില്‍ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ശരിയായ രീതിയിലല്ലെന്നും കേസ് സിബിഐയ്ക്ക് വിടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വരാപ്പുഴയില്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്ന് വ്യക്തമായെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ക്രമസമാധാനത്തകര്‍ച്ചയാണെന്നും ചെന്നിത്തല ആരോപിച്ചു.
ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് ആരുടെ നിര്‍ദേശപ്രകാരമാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയതുകൊണ്ട് കേസ് ഇല്ലാതാകുന്നില്ല. ശ്രീജിത്തിന്റെ അമ്മയക്ക് ഭീഷണിക്കത്തുകള്‍ വരുന്നുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിക്കണം.
വരാപ്പുഴ കസ്റ്റഡിമരണ കേസിലെ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മൂന്ന് കോണ്‍സ്റ്റബിള്‍മാരെ മാത്രം പ്രതികളാക്കി കേസ് അട്ടിമറിക്കുകയാണെന്നും ഇതിന് സര്‍ക്കാരിന്റെ ഒത്താശ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























