വിദേശവനിതയുടെ കൊലപാതകം: ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ അനുസ്മരണ യോഗം ഇന്ന്

വിദേശവനിതയുടെ കൊലപാതകത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും നേതൃത്തില്‍ ഇന്ന് അനുസ്മരണ യോഗം സംഘടിപ്പിക്കും.
സംഭവത്തില്‍ പുരുഷ ലൈംഗിക തൊഴിലാളി വാഴമുട്ടം പാച്ചല്ലൂര്‍ പനത്തറ സ്വദേശി ബി. ഉമേഷ്, സുഹൃത്ത് ഉദയകുമാര്‍ എന്നിവരുടെ അറസ്റ്റ് ചെയ്തിരുന്നു. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
മയക്കുമരുന്ന് നല്‍കിയ ശേഷമാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. യുവതി ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.യുവതിയെ കൊലപ്പെടുത്തിയ ശേഷം അത് ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്ന് ഡിജിപി പറഞ്ഞു. പ്രതികള്‍ക്ക് മറ്റു സഹായങ്ങള്‍ ലഭിച്ചോയെന്ന കാര്യം അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. സാഹചര്യത്തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് ബുദ്ധിമുട്ടായിരുന്നു.അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥര്‍ക്ക് ബാഡ്ജ് ഒഫ് ഓണര്‍ നല്‍കുമെന്നും ഡിജിപി അറിയിച്ചു.
https://www.facebook.com/Malayalivartha
























