ഇനി മുതല്‍ ചെറിയ ആശുപത്രിയെങ്കില്‍ കൂടിയ രജിസ്‌ട്രേഷന്‍ ഫീസ്.. സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുന്നു

നിലവില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ആരോഗ്യ സ്ഥാപനങ്ങള്‍ അടയ്ക്കുന്ന ലൈസന്‍സ് ഫീസിനു പുറമേ റജിസ്‌ട്രേഷന്‍ ഫീസും ചുമത്താന്‍ ചട്ടത്തില്‍ വ്യവസ്ഥയുണ്ട്. 50 കിടക്ക വരെയുള്ള ആശുപത്രികളുടെ സ്ഥിരം റജിസ്‌ട്രേഷന്‍ ഫീസ് പഞ്ചായത്തുകളില്‍ 3000 രൂപയും മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പരിധിയില്‍ 6000 രൂപയുമാണ്.
എന്നാല്‍ പകല്‍ മാത്രമുള്ള ചെറുക്ലിനിക്കുകള്‍ക്ക് ഇതു യഥാക്രമം 20,000 രൂപയും 40,000 രൂപയുമാണ്; ഡെന്റല്‍ ക്ലിനിക്കുകള്‍ക്കാകട്ടെ 10,000, 20,000 രൂപ വീതം. സന്നദ്ധ സംഘടനകളുടെ സൗജന്യ ഡയാലിസിസ് കേന്ദ്രങ്ങള്‍ക്കു പോലും യഥാക്രമം 10,000, 20,000 രൂപ വീതം ഫീസ് അടയ്ക്കണം. കേന്ദ്ര ചട്ടപ്രകാരം അഞ്ചുവര്‍ഷം കൂടുമ്പോഴാണു റജിസ്‌ട്രേഷന്‍ പുതുക്കേണ്ടതെങ്കില്‍ കേരളത്തില്‍ മൂന്നുവര്‍ഷം കൂടുമ്പോഴാണ്.
ലബോറട്ടറികളുടെ റജിസ്‌ട്രേഷന്‍ ഫീസും കൂട്ടി. ഇതെല്ലാം സാധാരണക്കാരെയാണ് ബാധിക്കുക.
https://www.facebook.com/Malayalivartha
























