ഷര്‍ട്ടൂരാതെ പ്രവേശിക്കാം... ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ ഷര്‍ട്ടൂരിയേ പ്രവേശിക്കാവൂ എന്ന നിബന്ധന തിരുത്തി എസ്.എന്‍.ഡി.പി യേഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ ഷര്‍ട്ടൂരിയേ പ്രവേശിക്കാവൂ എന്ന നിബന്ധന തിരുത്തി എസ്.എന്‍.ഡി.പി യേഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മൂവാറ്റുപുഴ എസ്.എന്‍.ഡി.പി യൂണിയന്റെ ശ്രീകുമാര ഭവന ദേവസ്വം ക്ഷേത്രത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനത്തിനു ശേഷം ഉടന്‍ തന്നെ പ്രഖ്യാപനം നടപ്പാക്കുകയും ചെയ്തു.
മന്ത്രവും തന്ത്രവും പറഞ്ഞ് ഭക്തരെ ചൂഷണം ചെയ്യുന്നവരെ തിരിച്ചറിഞ്ഞ് തിരസ്‌കരിക്കണം എന്ന് പ്രഖ്യാപിച്ച ശേഷം പ്രസംഗം ഇടയ്ക്ക് നിര്‍ത്തി വെള്ളാപ്പള്ളി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ഷര്‍ട്ടും ബനിയനും ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് എഴുതിയ ബോര്‍ഡ് ഗോപുര നടയില്‍ നിന്ന് എടുത്തുമാറ്റിയ വെള്ളാപ്പള്ളി തുടര്‍ന്ന് ക്ഷേത്രത്തില്‍ പ്രവേശിച്ചു.
ഇതോടെ നൂറുകണക്കിന് വിശ്വാസികള്‍ വെള്ളാപ്പള്ളിക്കൊപ്പം ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. എസ്എന്‍ഡിപി യോഗത്തിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇനി മുതല്‍ പുരുഷന്മാര്‍ക്ക് ഷര്‍ട്ടൂരാതെ ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന തീരുമാനവും അദ്ദേഹം പ്രഖ്യാപിച്ചു. താന്‍ പ്രസിഡന്റായ കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ഭക്തന്മാര്‍ ദര്‍ശനം നടത്തുന്നത് ഷര്‍ട്ട് ഊരാതെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
https://www.facebook.com/Malayalivartha
























