വിദേശവനിതുടെ കൊലപാതകത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള ഉമേഷിന്റെയും ഉദയന്റെയും പുതിയ വെളിപ്പെടുത്തൽ... ക്രൂരമായ ആ കൃത്യത്തിൽ ഞങ്ങൾ മാത്രമല്ല രണ്ട് പേര്‍ കൂടി ഉണ്ട്

കോവളം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ വിദേശവനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രധാന പ്രതികളെ നാളെ മുതല്‍ മൃതദേഹം കണ്ടെത്തിയ കണ്ടല്‍ക്കാട് ഉള്‍പ്പെടെയുള്ള നിരവധി സ്ഥലങ്ങളില്‍ പൊലീസ് തെളിവെടുപ്പിനായി കൊണ്ടുപോകും. എന്നാല്‍ വിദേശ വനിതയുടെ കൊലപാതകത്തില്‍ രണ്ട് പേര്‍ കൂടി പങ്കാളികളായിട്ടുണ്ടെന്നാണ് കസ്റ്റഡിയിലുള്ള ഉമേഷും ഉദയനും അന്വേഷണ സംഘത്തോട് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വിദേശവനിതയുടെ ആന്തരികാവയവങ്ങളുടെ സാംബിളുകളുടെയും വസ്ത്രങ്ങളുടെയും രാസപരിശോധനയാണ് പൂര്‍ത്തിയായിരിക്കുന്നത്.
മൃതദേഹം പൂര്‍ണ്ണമായും അഴുകിയ നിലയിലായിരുന്നതിനാല്‍ കേരളത്തിലെ ചീഫ് കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയിലെ പരിശോധനയില്‍ കൊലപാതകികള്‍ക്കെതിരെ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ വിശദമായ, ആഴത്തിലുള്ള പരിശോധനയ്ക്കായി ഹൈദരാബാദിലെയോ വിദേശത്തെ മറ്റെവിടെയെങ്കിലുമുള്ള കെമിക്കല്‍ ലാബിലോ സാംബിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കണമെന്നാണ് എക്സാമിനേഴ്സിന്‍റെ നിര്‍ദ്ദേശം.
ഈ നിര്‍ദ്ദേശം അടങ്ങുന്ന റിപ്പോര്‍ട്ട് ചൊവ്വാഴ്ച അന്വേഷണ സംഘത്തലവന് കൈമാറാനുള്ള തിരക്കിട്ട ജോലിയിലാണ് കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറി വകുപ്പ്. വിദേശ വനിതയുടെ വസ്ത്രങ്ങളിലെ സ്രവം,ബീജം എന്നിവയുടെ സാന്നിദ്ധ്യവും ലാബില്‍ പരിശോധിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ പൊലീസ് അറസ്റ്റുചെയ്ത പ്രതികള്‍ക്കെതിരെ രാസപരിശോധനാ റിപ്പോര്‍ട്ടില്‍ നിര്‍ണ്ണായക തെളിവുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്ദ്യോഗസ്ഥര്‍.
https://www.facebook.com/Malayalivartha
























