മന്ത്രവാദ പ്രയോഗത്തിൽ ഭയന്ന് സഹോദരങ്ങളുടെ ഭാര്യമാരെ കൊല്ലാന്‍ യുവാവിന്റെ അറ്റകൈ പ്രയോഗം; കിണറ്റിലും ടൂത്ത് പേസ്റ്റിലും കീടനാശിനി... രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പരപ്പനങ്ങാടിയെ നടുക്കി ഒരു ഇരട്ട കൊലപാതക ശ്രമത്തിന്റെ ചുരുളഴിയുമ്പോൾ

തനിക്കെതിരേ മന്ത്രവാദം നടത്തുന്നുണ്ടെന്ന് വിശ്വസിച്ച പ്രതി സഹോദരങ്ങളുടെ ഭാര്യമാരെ കൊല്ലാന്‍ വേണ്ടി ടൂത്ത് പേസ്റ്റിലും കിണറ്റിലും കീടനാശിനി ഒഴിച്ചു. പരപ്പനങ്ങാടി കുരിക്കള്‍ റോഡിലെ കല്ലേങ്ങല്‍ നാസര്‍ (36) ആണ് സംഭവത്തിൽ പിടിയിലായത്.
കഴിഞ്ഞ മാസം നാസറിന്റെ സഹോദരന്‍ അസീസിന്റെ വീട്ടുമുറ്റത്തെ കിണറിലാണ് കീടനാശിനി കലര്‍ത്തിയതായി കണ്ടെത്തിയത്.
പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. അടുത്തുതന്നെ താമസിക്കുന്ന മറ്റൊരു സഹോദരന്‍ ബഷീറിന്റെ ഭാര്യ സലീന ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് ട്യൂബിലും കീടനാശിനി ഉപയോഗിച്ചതായി കണ്ടെത്തി. പോലീസ് പിടിയിലായ നാസര്‍ കുറ്റംസമ്മതിച്ചതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























