അബുദാബിയില്‍ ട്രാഫിക്ക് പിഴ ഇനി തവണകളായി അടയ്ക്കാം

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷയാണ് യുഎഇയിലുള്ളത്. ട്രാഫിക്ക് നിയമലംഘനമോ രേഖകളുമായി ബന്ധപ്പെട്ടോ പിഴയടയ്ക്കുന്ന നടപടികള്‍ പലിശ രഹിത തവണകളാക്കി അബുദാബി . അബുദാബി പൊലീസാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
ഫസ്റ്റ് അബുദാബി ബാങ്കും അബുദാബി പൊലീസും സഹകരിച്ച് ഇതിനായി പുതിയ സേവനം ആരംഭിച്ചു. ഇതു പ്രകാരം ആളുകള്‍ക്ക് ട്രാഫിക്ക് സംബന്ധിച്ച പിഴകള്‍ 3, 6, 12 എന്നീ മാസങ്ങളായി ഇന്‍സ്റ്റാള്‍മെന്റ് രീതിയില്‍ അടയ്ക്കാം. ഇതു പ്രകാരം ഇറങ്ങിയ വിജ്ഞാപനത്തില്‍ ആളുകള്‍ക്ക് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് വഴിയും പണമടയ്ക്കാമെന്നും അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























