ദേശീയപാതയില്‍ കല്ലുവാതുക്കല്‍ കുരിശിന്‍മൂട് ഉദിക്കവിള ഓഡിറ്റോറിയത്തിന് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ദേശീയപാതയില്‍ കല്ലുവാതുക്കല്‍ കുരിശിന്‍മൂട് ഉദിക്കവിള ഓഡിറ്റോറിയത്തിന് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബസ് യാത്രക്കാരായ പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റു. കല്ലുവാതുക്കല്‍ വരിഞ്ഞം ഊഴായ്‌ക്കോട് ലൈലാഭവനില്‍ സുരേന്ദ്രന്‍ പിള്ളയുടെയും ലളിതയുടെയും മകന്‍ സുരേഷാണ് (37) മരിച്ചത്. ഇന്നലെ രാത്രി 9.30 ഓടെ ആയിരുന്നു അപകടം.
ബൈക്ക് യാത്രക്കാരനെ രക്ഷിക്കുന്നതിനായി സൂപ്പര്‍ ഫാസ്റ്റ് ബസ് ബ്രേക്കിട്ടപ്പോള്‍ പിന്നാലെ വന്ന വോള്‍വോ ബസ് സൂപ്പര്‍ഫാസ്റ്റിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നിലേക്ക് തെറിച്ച സൂപ്പര്‍ ഫാസ്റ്റ് ബൈക്കില്‍ ഇടിച്ചുകയറി. ഉമയനല്ലൂര്‍ വാഴവിള്ള വീട്ടില്‍ മുഹമ്മദ് സാദിഖ്, കല്ലുവാതുക്കല്‍ സിയോ ഭവനില്‍ സാംസണ്‍, ഭാര്യ ടെല്‍മ, മക്കള്‍ അനു, ജൂലി, മൈലാപ്പൂര്‍ തൈക്കാവിന് സമീപം പുതുച്ചിറയില്‍ നൗഷാദ്, ചാരുംമൂട് അബു ഭവനില്‍ എബി, കാവനാട് കന്നിമേല്‍ തോട്ടുവാ രം സജിത്ത് ലാല്‍, വാളത്തുംഗല്‍ ലക്ഷ്മി ഭവനില്‍ നരേന്ദ്രന്‍, സൂപ്പര്‍ ഫാസ്റ്ററിലെ കണ്ടക്ടര്‍ മലപ്പുറം വള്ളുവന്‍പാറ മൂലക്കുട്ടില്‍ ഷറഫുദ്ദീന്‍, െ്രെഡവര്‍ വേലായുധന്‍, ആലപ്പുഴ സ്വദേശി മതിരമ്ബള്ളി വിഷ്ണു രാജ്, തൃശൂര്‍ പുതുക്കാട് നന്ദിക്കര വലിയ വീട്ടില്‍ വിന്‍സന്റ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മേസ്തിരി പണിക്കാരനാണ് അവിവാഹിതനായ സുരേഷ്. സഹോദരി: ലൈല. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
https://www.facebook.com/Malayalivartha
























