വീട്ടുവളപ്പില്‍ നിന്ന് കിട്ടിയത് മനുഷ്യ രൂപങ്ങളും, ചെമ്പു തകിടുകളും, ചെറു ശൂലങ്ങളും, വെള്ളാരങ്കല്ലുകളും... കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്റെ വീടിനു നേരെ കൂടോത്ര പ്രയോഗം; ഞെട്ടലോടെ കുടുംബം

കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്റെ വീടിനു നേരെ കൂടോത്ര പ്രയോഗം. ഇത് ഒന്‍പതാം തവണയാണ് ഇത്തരത്തില്‍ കൂടോത്രപ്രയോഗം ഉണ്ടാകുന്നതെന്ന് സുധീരന്‍ പറയുന്നു. വീട്ടുവളപ്പില്‍ കുപ്പിയില്‍ കുഴിച്ചിട്ട നിലയിലാണ് ചെമ്പു തകിടുകളും, ചെറു ശൂലങ്ങളും, വെള്ളാരങ്കല്ലുകളും സുധീരനു ലഭിച്ചത്.
ഇത്തരം വേലത്തരം കാണിക്കുന്നവരെയോര്‍ത്തു സഹതാപം മാത്രമേയുള്ളുവെന്നും സുധീരന്‍ കുറിച്ചു. ഇതു പതിവായതോടെ സുധീരന്‍ പോലീസില്‍ പരാതി നല്‍കി. വീട്ടില്‍ നിന്നു കിട്ടിയ സാധനങ്ങള്‍ സുധീരന്‍ മെഡിക്കല്‍ കോളേജ് പോലീസിന് കൈമാറി. ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം സുധീരന്‍ അറിയിച്ചത്.
വിഎം സുധീരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ;
ഇന്നു രാവിലെ വീടിനോട് ചേർന്നുള്ള ഗാർഡനിലെ ഒരു വാഴച്ചുവട്ടിൽ നിന്നും ലഭിച്ച കുപ്പിയിൽ അടക്കംചെയ്ത വസ്തുക്കളാണ് ഇതെല്ലാം.-കണ്ണ്, കൈകൾ, കാലുകൾ, ആൾരൂപം, ശൂലങ്ങൾ, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകൾ, വെള്ളക്കല്ലുകൾ.
ഒമ്പതാം തവണയാണ് ഇതുപോലെയുള്ളത് കണ്ടെത്തുന്നത്. മുമ്പൊക്കെ മറ്റ് പല രൂപങ്ങളിലായിരുന്നു.നേരത്തെയുള്ളതുപോലെതന്നെ ഇതെല്ലാം ഒരു പാഴ്‌വേലയായിട്ടാണ് ഇപ്പോഴും കാണുന്നത്. തുടർച്ചയായി വന്നതുകൊണ്ടാണ് ഇത്തവണ ഇത് എല്ലാവരെയും അറിയിക്കണമെന്ന് തോന്നിയത്.

ഈ വസ്തുക്കളെല്ലാം മെഡിക്കൽ കോളേജ് പോലീസിനെ ഏൽപ്പിക്കുകയും ചെയ്തു. ഈ പരിഷ്കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ കുറിച്ച് നമുക്ക് സഹതപിക്കാം.
https://www.facebook.com/Malayalivartha
























