വളരെ ആഗ്രഹമായിരുന്നു മകൻ ഈ പരീക്ഷ പാസാക്കുന്നത് കാണാൻ പക്ഷെ അതിനൊക്കെ മുൻപേ തന്നെ സംഭവിച്ചത് മറ്റൊന്ന്; നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിയുടെ പിതാവ് കുഴഞ്ഞ് വീണു മരിച്ചു

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിയുടെ പിതാവ് കുഴഞ്ഞ് വീണു മരിച്ചു. തമിഴ്നാട് തിരുവാരൂര്‍ സ്വദേശി കൃഷ്ണ സ്വാമിയാണ് കുഴഞ്ഞ് വീണു മരിച്ചത്.കൊച്ചി തമ്മനം നളന്ദ സ്ക്കൂളില്‍ പരീക്ഷ എഴുതാനെത്തിയ കസ്തൂരി മഹാലിംഗം എന്ന വിദ്യാര്‍ത്ഥിയുടെ പിതാവാണ് മരിച്ചത്.
രാവിലെ പത്തരയോടെ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് എറണാകുളം സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരോട് മകനെ പരീക്ഷാഹാളിൽ എത്തിക്കണമെന്ന് അഭ്യർഥിച്ചിരുന്നു.
ഹോട്ടൽ ജീവനക്കാരാണ് ഇദ്ദേഹത്തെ എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും കൃഷ്ണസാമി മരിച്ചിരുന്നു.
https://www.facebook.com/Malayalivartha
























