Widgets Magazine
22
Sep / 2018
Saturday
Forex Rates:

1 aed = 19.67 inr 1 aud = 52.62 inr 1 eur = 84.84 inr 1 gbp = 94.41 inr 1 kwd = 238.55 inr 1 qar = 19.84 inr 1 sar = 19.26 inr 1 usd = 72.26 inr

ഇന്ത്യയില്‍ പ്രസവത്തോടനുബന്ധിച്ചുള്ള മാതൃമരണങ്ങള്‍ ഒരു ലക്ഷത്തിന് 146 ആണ്, കേരളത്തില്‍ അത് 44 ഉം, അമേരിക്കയില്‍ 19 ഉം ആണ്... പെര്‍ഫെക്റ്റ് മെഡിക്കല്‍ കെയര്‍ കൊടുക്കുന്ന അമേരിക്കയില്‍ പോലും ഒരു ലക്ഷം പ്രസവം നടക്കുമ്പോള്‍ 19 അമ്മമാര്‍ മരണപ്പെടുന്നു... ഇത് പ്രകൃതി നിയമമാണ്..... നമുക്ക് 44 കുറച്ച് കുറച്ച് 25 എങ്കിലും ആക്കണം.... ഡോക്ടറുടെ ഫെയിസ്ബുക്ക് പോസ്റ്റ് വയറലാകുന്നു...

18 JUNE 2018 03:56 PM IST
മലയാളി വാര്‍ത്ത

More Stories...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോകുന്നതിനിടെ നെഞ്ചു വേദന; വൈദ്യ പരിശോധനക്കായി താലൂക്ക് ആശുപത്രിയില്‍ ചിരിച്ച് കളിച്ച് നടന്ന ബിഷപ്പിന് യാത്രക്കിടെ ശാരീരിക ബുദ്ധിമുട്ട്; യാത്ര വഴിതിരിച്ച് വിട്ട് പോലീസ് സംഘം കോട്ടയം മെഡിക്കല്‍ കോളേജില്‍

ളോഹ ഊരി തലകുനിച്ച് ഫ്രാങ്കോ പോലീസ് ജീപ്പിലേക്ക്; എല്ലാ ക്രീസ്തീയ വിശ്വാസികള്‍ക്കളെയും സംബന്ധിച്ച് അപമാനകരമായ നിമഷം; മൂന്നു ദിവസമായി തുടരുന്ന അഭ്യൂഹങ്ങള്‍ക്കും പിരിമുറുക്കത്തിനും ഒടുവില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റിന് ഔദ്യോഗിക സ്ഥിരീകരണം; 24 മണിക്കൂറിനുള്ളില്‍ പാലാ കോടതിയില്‍ ഹാജരാക്കും

കന്യാസ്ത്രിമാരുടെ പീപീഠനനാനുഭവ കഥ; ഇനിയൊരു ഫ്രാങ്കോയും ഉണ്ടാകരുത്; സഭ ഈ മൗനം വെടിഞ്ഞില്ലെങ്കില്‍ തങ്ങളുടെ പല സഹോദരിമാര്‍ക്കും ഇതേ അനുഭവം ഉണ്ടാകുമെന്ന് ആശങ്കയില്‍ കര്‍ത്താവിന്റെ മണവാട്ടികള്‍

നാണമില്ലാതെ ചിരിച്ച് കളിച്ച് ബിഷപ്പ്... ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് കോട്ടയം എസ്.പി സ്ഥിരീകരിച്ചതോടെ കന്യാസ്ത്രീകളുടെ സമരം താത്ക്കാലികമായി ശനിയാഴ്ച അവസാനിപ്പിക്കും; ബിഷപ്പിനെ ശനിയാഴ്ച പാലാ കോടതിയില്‍ ഹാജരാക്കും; വൈദ്യ പരിശോധനയ്ക്കായി ചിരിച്ചുകൊണ്ടെത്തിയ ബിഷപ്പിനെ ജനങ്ങള്‍ വരവേറ്റത് കൂകി വിളിച്ച് 

ബിഷപ്പ് കന്യാസ്ത്രിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ്; ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് തന്നെ ഔദ്യോഗികമായി രേഖപ്പെടുത്തും; വൈദ്യപരിശോധനയ്ക്കു ശേഷം നാളെ പാലാ കോടതിയില്‍ ഹാജരാക്കും

പ്രസവത്തോടനുബന്ധിച്ച് മാതാവ് മരിക്കുമ്പോള്‍ ഡോക്ടര്‍മാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് കേരളത്തില്‍ പതിവായിരിക്കുകയാണ്. 20 ആം വയസ്സില്‍ യാതൊരു വ്യായാമവും ചെയ്യാതെ കണ്ടതെല്ലാം വാരിക്കഴിച്ച് ഡയബറ്റിസും പ്രഷറും കൊളസ്‌ട്രോളും വരെ പിടിപ്പിച്ച് സര്‍വവിധ പൂനാച്ചകളുമായി പ്രസവിക്കാന്‍ വരുന്ന നിങ്ങളോരോരുത്തരും ഇതില്‍ കുറ്റവാളികളാണെന്ന് ഡോ. ജോഗേഷ് സോമനാഥന്‍ പറയുന്നു. കാരണം പ്രകൃതിക്കുമുണ്ട് ഇത്തിരി അഹങ്കാരം. അദ്ദേഹത്തിന്റെ ഫെയിസ്ബുക്ക് പോസ്റ്റ് വായിക്കാം...

'ഒമ്പത് മാസം ചികില്‍സിച്ച ഡോക്ടര്‍, ഓപ്പറേഷന്റെ തലേന്നും സ്‌കാന്‍ ചെയ്ത ഡോക്ടര്‍, എന്റെ ഭാര്യക്ക് മുന്‍കൂട്ടിയുള്ള പ്ലാന്‍ അനുസരിച്ച് സിസേറിയന്‍ നടത്തി. ഓപറേഷനോട് കൂടി ബ്ലീഡിങ് ഉണ്ടാവുകയും ഭാര്യ മരണത്തിന്റെ വക്കോളമെത്തിയപ്പോള്‍ നമ്മളോട് വിവരംപറയുകയും പെട്ടന്ന് ബ്ലഡ് ഡോണര്‍സിനെ അറേഞ്ച് ചെയ്യാന്‍ ആവശ്യപ്പെടുകയും, യൂട്ടറസ് റിമൂവ് ചെയ്യണം എന്ന് പറഞ്ഞു സമ്മതപത്രം എഴുതിപ്പിച്ച് അത് ചെയ്യുകയും ചെയ്തു. നിങ്ങള്‍ക്ക് ചിലപ്പോള്‍ ഇത്തരക്കാര്‍ ഒരു പേഷ്യന്റ് മാത്രമായിരിക്കാം. അതിനപ്പുറം ഇവര്‍ അമ്മയാണ് ഭാര്യയാണ്. മകളാണ് സഹോദരിയാണ്. തൊട്ടുതലേന്ന് സ്‌കാന്‍ ചെയ്തപ്പോഴും എല്ലാം നോര്‍മല്‍ എന്നാണു പറഞ്ഞത്. അമ്മയും കുഞ്ഞും രക്ഷപ്പെട്ടു, പക്ഷെ ഞങ്ങള്‍ അനുഭവിച്ച ടെന്‍ഷനും വേദനയും നിങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് മനസ്സിലാകില്ല... '

ഇത് കേള്‍ക്കുന്ന സാധാരണക്കാര്‍ എന്തായിരിക്കും ആദ്യം ചിന്തിക്കുക.... ആ ലേഡി ഡോക്ടര്‍ക്ക് രണ്ട് കൊടുക്കണം.... രണ്ട് തെറിയെങ്കിലും പറയണം.... ശരിയല്ലേ.... ???.

ഇനി ഇതുവരെ എഴുതിയതങ്ങ് മറക്കുക... അല്പ നേരത്തെക്ക്....

ആ ഡോക്ടറുടെ ഭാഗത്ത് നിന്നൊന്ന് ചിന്തിക്കാം.. കുടെ ആ ഓപ്പറേഷന്‍ തീയേറ്ററില്‍ ഒന്ന് കയറാം....പേഷ്യന്റ് ഓപ്പറേഷന്‍ ടേബിളില്‍ ചിരിച്ചു കൊണ്ട് കിടക്കുന്നു... അനസ്‌തേഷ്യ ഡോക്ടര്‍ സ്‌പൈനല്‍ കൊടുക്കുന്നു... ഡോക്ടര്‍ കൂളായി സിസേറിയന്‍ ചെയ്യുന്നു.... മിടുക്കിയായ ഒരു കുഞ്ഞുവായെ പുറത്തെടുക്കുന്നു.... കുഞ്ഞിനെ പീഡിയാട്രീഷന്‍ പരിശോധിക്കുന്നു... വാവ നന്നായി കരയുന്നു.... അമ്മ പാതി മയക്കത്തില്‍ അത് കേള്‍ക്കുന്നു .... ഇത് വരെ എല്ലാം ശുഭം....ഇനി യൂട്ടറസ് കണ്‍ണ്ട്രാക്ട് ചെയ്യണം..., മറുപിള്ള (placenta) സെപ്പറേറ്റ് ആകണം ബ്ലീഡിങ് സ്‌റ്റോപ്പ് ആകണം...പിന്നെ യൂട്ടറസ് തുന്നിക്കെട്ടണം... അബ്‌ഡൊമെന്‍ വൂണ്ട് ക്ലോസ് ചെയ്യണം....

പക്ഷേ ഇവിടെ പ്രധാന മായും മൂന്ന് പ്രശ്‌നങ്ങള്‍ സംഭവിക്കാം...യുട്ടറസ് കോണ്‍ട്രാക്ട് ചെയ്തില്ലെങ്കിലോ ??...ഒരു വലിയ ചക്കയുടെ അത്രയും വലിപ്പമുള്ള യുട്ടറസ് ഒരു ക്രിക്കറ്റ് ബാളോളം കട്ടിയാകണം... ചുരുങ്ങണം....ഇത് നടന്നില്ലെങ്കില്‍ ബ്ലീഡിങ് നില്‍ക്കില്ല....(അറ്റോണിക് പോസ്റ്റ് പാര്‍ട്ടം ബ്ലീഡിങ്)... അതല്ല ഇനി പ്ലാസന്റ്റ യൂട്ടറസില്‍ നിന്നും വിട്ടു വന്നില്ലെങ്കിലോ ((adherant പ്‌ളസെന്റ്‌റ) വലിച്ച് പറിച്ച് എടുത്താല്‍ ബ്ലീഡിങ് പിന്നെ നില്‍ക്കില്ല.... നിന്നാലും കുറച്ച് അകത്തെങ്ങാനും ഇരുന്നുപോയാല്‍ പിന്നീട് ബ്ലീഡിങ് അങ്ങ് തുടങ്ങും.... ഇവിടെയും തീരുന്നില്ല യൂട്ടറസ്സ് കണ്‍ട്രാക്ട് ചെയ്താലും പ്ലാസെന്റ്റ കൃത്യമായി സെപ്പറേറ്റഡ് ആയാലും പ്രസവ സമയത്ത് പെട്ടെന്ന് വരാവുന്ന ബ്‌ളഡ് ക്ലോട്ടിംഗ് പ്രശനങ്ങള്‍ കാരണം (DIC) ) ബ്ലഡ് നില്‍ക്കാതെ വരാം.... 
500 മില്ലി ബ്ലീഡിങ് വരെ സാധാരണം.... അതില്‍ കൂടുതല്‍ വന്നാല്‍ ബ്ലഡ് കൊടുക്കേണ്ടിവരും... ഡോക്ടറത് നിങ്ങളോട് പറയണ്ടേ.... ??...ബ്‌ളഡും ഫഌയിടും മരുന്നുകളും ഒക്കെ കൊടുക്കുമ്പോള്‍ മിക്ക കേസുകളും ശരിയായ ദിശയില്‍ വരും.... വന്നില്ലെങ്കില്‍ പിന്നെ എന്ത്.. ??...ആ ഡോക്ടര്‍ ആ നിമിഷം അനുഭവിക്കുന്ന ആത്മസംഘര്‍ഷം നിങ്ങള്‍ക്കൊന്ന് ആലോചിക്കാനെങ്കിലും കഴിയുമോ....ബ്ലീഡിങ് അങ്ങനെ തുടര്‍ന്നാല്‍ അമ്മ ബ്ലഡ് പ്രഷര്‍ കുറഞ്ഞു കുറഞ്ഞു മരണപ്പെടില്ലേ.....ആ ഡോക്ടറുടെ മുന്നില്‍ അപ്പോള്‍ ഒരേയൊരു ലക്ഷ്യം മാത്രം അമ്മ രക്ഷപ്പെടണം.... അതിനെന്തു ചെയ്യണം.... യൂട്ടറസ് അങ്ങ് റിമൂവ് ചെയ്യുക ((Emergency ലൈഫ് സേവിങ് Hysterectomy)....മിനുട്ടുകള്‍ക്കിടയില്‍ തീരുമാനം എടുക്കേണ്ടിവരും.... നിങ്ങളോടത് പറയണ്ടേ... ??

ഇനിയാണ് സസ്‌പെന്‍സ് ഈ മൂന്ന് പ്രധാന കോപ്ലിക്കേഷനുകളും ഒരു രീതിയിലും ഒരു ഡോക്ടര്‍ക്കും,ഏത് ആശുപത്രിയിലും ആയിക്കോട്ടെ....മുന്‍കൂട്ടി കണ്ടുപിടിച്ച് നിങ്ങളോടു പറയാന്‍ കഴിയില്ലെന്ന് ഞാന്‍ നിങ്ങളോടു ഉറപ്പിച്ച് പറയുന്നു.... വീടുകളില്‍ മറ്റു ഡോക്ടര്‍മാര്‍ കാണുമല്ലോ.... ചോദിച്ചു നോക്കുക...... തലേ ദിവസം ഹൈ റെസൊല്യൂഷന്‍ സ്‌കാന്‍ ചെയതാലോ, ബ്ലഡ് ടെസ്റ്റ് ചെയ്താലോ ഒന്നും അറിയില്ല... ഉറപ്പ്... 
അത് കൊണ്ട് ഇനി മേലാല്‍ ആ അമ്മയെയും കുഞ്ഞിനേയും രക്ഷപ്പെടുത്തി, എല്ലാ ടെന്‍ഷനും ക്ഷീണവും ഉള്ളിലൊതുക്കി ചിരിച്ചുകൊണ്ട് നിങ്ങളെ കാണാന്‍ പുറത്തേക്കു വരുന്ന ആ ലേഡി ഡോക്ടറോട് ഇതിന്നലേ എന്ത് കൊണ്ട് പറഞ്ഞില്ല എന്ന് ചോരത്തിളപ്പോടെ ചോദിക്കരുതേ.... അത് മനുഷ്യ സാധ്യമല്ല....അത്ര തന്നെ....

നിങ്ങളനുഭവിക്കുന്ന ടെന്‍ഷന്‍ വിഷമം എല്ലാം ഞങ്ങള്‍ക്ക് മനസ്സിലാകും കാരണം അതെല്ലാം ഞങ്ങളുടെ ഉള്ളില്‍ അതില്‍ കൂടുതലുണ്ട്.....പക്ഷേ ഞങ്ങള്‍ തല്ലു കൊണ്ടാലും പച്ചത്തെറി കേട്ടാലും കരഞ്ഞൂടല്ലോ.... ഡോക്ടറല്ലേ ... ??

ഒന്നോര്‍ക്കുക ഇന്ത്യ മുഴുവന്‍ എടുത്താല്‍ പ്രസവത്തോടനുബന്ധിച്ചുള്ള മാതൃ മരണങ്ങള്‍ ഒരു ലക്ഷത്തിന് 146 ആണ്, കേരളത്തില്‍ അത് 44 ഉം, 
അമേരിക്കയില്‍ 19 ഉം ആണ്..... അതായത് പെര്‍ഫെക്റ്റ് മെഡിക്കല്‍ കെയര്‍ കൊടുക്കുന്ന അമേരിക്കയില്‍ പോലും ഒരു ലക്ഷം പ്രസവം നടക്കുമ്പോള്‍ 19 അമ്മമാര്‍ മരണപ്പെടുന്നു... കേരളത്തില്‍ 44 അമ്മമാര്‍...... ഇത് പ്രകൃതി നിയമമാണ്..... നമുക്ക് 44 കുറച്ച് കുറച്ച് 25 എങ്കിലും ആക്കണം....

ദയവായി ഈ മരണങ്ങളെയെല്ലാം ഡോക്ടറുടെ അനാസ്ഥ എന്ന് വിളിക്കരുത്.... അവരെ തല്ലരുത്.... തെറിവിളിക്കരുത്....20 ആം വയസ്സില്‍ യാതൊരു വ്യായാമവും ചെയ്യാതെ കണ്ടതെല്ലാം വാരിക്കഴിച്ച് ഡയബറ്റിസും പ്രഷറും കൊളസ്‌ട്രോളും വരെ പിടിപ്പിച്ച് സര്‍വവിധ പൂനാച്ചകളുമായി പ്രസവിക്കാന്‍ വരുന്ന നിങ്ങളോരോരുത്തരും ഇതില്‍ കുറ്റവാളികളാണ്.... പ്രകൃതിക്കുമുണ്ട് ഇത്തിരി അഹങ്കാരം.

ഉള്ളില്‍ മനുഷ്യത്വം അല്‍പ്പമെങ്കിലും ബാക്കിയുള്ളവര്‍ ചിന്തിക്കുക...ഇനി മേലാല്‍ ഇങ്ങനെയൊരു സാഹചര്യത്തിന് നിങ്ങളിലാരെങ്കിലും സാക്ഷിയാകുകയാണെങ്കില്‍ ആ ഡോക്ടറോട് രണ്ടു നല്ലവാക്ക് പറയുക...അവര്‍ നിങ്ങളെ ജീവിതത്തില്‍ മറക്കില്ല. 

(ഞാന്‍ ഒരു ഒബ്‌സ്ട്രറ്റിഷന്‍ അല്ല.....എംബിബിഎസ് കാലത്ത് 27 ഡെലിവറി എടുത്തിട്ടുണ്ട്.. മൂന്നോ നാലോ സിസേറിയന്‍ അസ്സിസ്‌റ് ചെയ്തിട്ടുണ്ട്... പിന്നെ രണ്ട് പ്രാവശ്യം ഓപ്പറേഷന്‍ തീയേറ്ററിന് പുറത്ത് ഒരു സദാ ബെസ്റ്റാന്‍ഡര്‍ ആയി ടെന്‍ഷനടിച്ച് വെയിറ്റ് ചെയ്തിട്ടുണ്ട്.... കഴിഞ്ഞു എന്റെ വിജ്ഞാനം... ബാക്കി ഈ എഴുതിയതെല്ലാം വായിച്ചറിഞ്ഞതും.. പ്രായോഗിക അറിവും മാത്രം. ഇക്കാര്യങ്ങളില്‍ കൂടുതല്‍ എക്‌സ്പീരിയന്‍സ്ഡ് ആയിട്ടുള്ള എന്റെ സുഹൃത്തുക്കള്‍ ഞാന്‍ എഴുതിയതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക. മുന്‍കൂട്ടി ഡയഗ്‌നോസ് ചെയ്യാന്‍ കഴിയാത്ത പ്രധാന കാര്യങ്ങള്‍ മാത്രമാണിവിടെ പറഞ്ഞത്.... ഇനിയുമുണ്ട് പലതും ... നോര്‍മല്‍ ഡെലിവറി പ്രശ്‌നങ്ങള്‍ ഇവിടെ വന്നിട്ടേയില്ല....അതിനാല്‍ കഥ തുടര്‍ന്നേക്കും !!)...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി കേന്ദ്രമായ ഉത്തര്‍ പ്രദേശില്‍ ഇനി വോട്ടു ചോദിച്ച് ഇങ്ങോട്ട് വരണ്ടന്ന് ആഹ്വാനം ചെയ്ത് ഇന്ത്യ ബ്രാഹ്മണ്‍ മഹാസഭയുള്‍പ്പെടെ 38 സംഘടനകള്‍ രംഗത്ത്; രാജ്യത്തെ 85 ശതമാനം ജനങ്ങളെയും ബിജെപി ചതിച്ചുവെന്നു  (3 hours ago)

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോകുന്നതിനിടെ നെഞ്ചു വേദന; വൈദ്യ പരിശോധനക്കായി താലൂക്ക് ആശുപത്രിയില്‍ ചിരിച്ച് കളിച്ച് നടന്ന ബിഷപ്പിന് യാത്രക്കിടെ ശാര  (3 hours ago)

ളോഹ ഊരി തലകുനിച്ച് ഫ്രാങ്കോ പോലീസ് ജീപ്പിലേക്ക്; എല്ലാ ക്രീസ്തീയ വിശ്വാസികള്‍ക്കളെയും സംബന്ധിച്ച് അപമാനകരമായ നിമഷം; മൂന്നു ദിവസമായി തുടരുന്ന അഭ്യൂഹങ്ങള്‍ക്കും പിരിമുറുക്കത്തിനും ഒടുവില്‍ ജലന്തര്‍ ബിഷപ  (3 hours ago)

താരത്തിന് നേരിടേണ്ടിവന്ന വംശീയ അധിക്ഷേപത്തെ കുറിച്ച് തുറന്ന് പറഞ്ഞ് റിച്ച  (4 hours ago)

നസ്രിയയെ കുറിച്ച് ഐശ്വര്യ ലക്ഷ്മി പറയുന്നത്?  (4 hours ago)

സണ്ണി ലിയോണിന്റെ ചെരുപ്പ് ശേഖരം കണ്ട് ഞെട്ടി ആരാധകര്‍  (4 hours ago)

തന്റെ ഇഷ്ടങ്ങളെ തുറന്നു പറഞ്ഞ് ജൂഹി ചൗള  (4 hours ago)

നയന്‍താരയെക്കുറിച്ച് തുറന്നു പറഞ്ഞ് വിഘ്‌നേഷ്  (4 hours ago)

കന്യാസ്ത്രിമാരുടെ പീപീഠനനാനുഭവ കഥ; ഇനിയൊരു ഫ്രാങ്കോയും ഉണ്ടാകരുത്; സഭ ഈ മൗനം വെടിഞ്ഞില്ലെങ്കില്‍ തങ്ങളുടെ പല സഹോദരിമാര്‍ക്കും ഇതേ അനുഭവം ഉണ്ടാകുമെന്ന് ആശങ്കയില്‍ കര്‍ത്താവിന്റെ മണവാട്ടികള്‍  (4 hours ago)

നാണമില്ലാതെ ചിരിച്ച് കളിച്ച് ബിഷപ്പ്... ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് കോട്ടയം എസ്.പി സ്ഥിരീകരിച്ചതോടെ കന്യാസ്ത്രീകളുടെ സമരം താത്ക്കാലികമായി ശനിയാഴ്ച അവസാനിപ്പിക്കും; ബിഷപ്പിനെ ശനിയാഴ്ച പാലാ  (4 hours ago)

കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും ബിജെപി നേതൃത്വവും തമ്മിലുള്ള പോര് ഇപ്പോള്‍ കയ്യാങ്കളിയില്‍; ബിജെപി അധ്യക്ഷന്‍ യെഡിയൂരപ്പയുടെ വീട് ആക്രമിച്ചു; ബിജെപിയുടെ നീക്കങ്ങള്‍ക്കെതിരെ ജനകീയ പ്  (5 hours ago)

ആഡംബര സ്മാര്‍ട്ട് വാച്ച്‌ മോഡലുകളുമായി ഫോസിൽ  (5 hours ago)

സംസ്ഥാനങ്ങളെ ഭിന്നിപ്പിച്ച്‌ അധികാരം സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത് ; മോദി കബളിപ്പിക്കുകയായിരുന്നുവെന്ന് ചന്ദ്രബാബു നായിഡു  (6 hours ago)

ബിഷപ്പ് കന്യാസ്ത്രിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ്; ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് തന്നെ ഔദ്യോഗികമായി രേഖപ്പെടുത്തും; വൈദ്യപരിശോധനയ്ക്കു ശേഷം നാളെ പാലാ കോടതിയില്‍ ഹാജര  (6 hours ago)

മുത്തലാഖ് ഓര്‍ഡിനന്‍സിന് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയതാല്‍പ്പര്യം ; മുസ്ലിം സ്ത്രീകളുടെ ക്ഷേമത്തേക്കാള്‍ പരിഗണന മറ്റു പലതിനും ; പാര്‍ലമെന്റിനെ മറികടന്നുള്ള ഓര്‍ഡിനന്‍സ് ജനാധിപത്യവിരുദ്ധമെന്ന് സിപിഐഎ  (6 hours ago)

Malayali Vartha Recommends