ഡീൻ കുര്യാക്കോസും സംഘവും പണിയെടുക്കാതെ പത്രക്കുറിപ്പിറക്കി നടന്നതോടെ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചു വിടാനൊരുങ്ങുന്നു

പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ കാരണം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചു വിടാനൊരുങ്ങുന്നായി റിപ്പോർട്ടുകൾ. നിലവിലെ പാര്‍ലമന്റെ് കമ്മിറ്റി സമ്പ്രദായം മാറ്റി ജില്ല കമ്മിറ്റിയായിരിക്കും പകരം വരുക.
നിലവിലെ കമ്മിറ്റി ആറുവര്‍ഷമായി പ്രവര്‍ത്തിക്കുന്നതിനാല്‍ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ദേശീയ എക്‌സിക്യൂട്ടിവ് ഈ മാസം അവസാനം ചേരുന്നതിനാല്‍ അത് കഴിഞ്ഞാലുടന്‍ പിരിച്ചുവിടല്‍ ഉണ്ടാകുമെന്നാണ് സൂചന.
യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ പ്രവര്‍ത്തനം കുറെക്കാലമായി നിര്‍ജീവാവസ്ഥയിലാണെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. കെ.എസ്.യുവില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസിലേക്ക് വരേണ്ട പലര്‍ക്കും പ്രായപരിധി അതിക്രമിക്കും എന്നത് പല മുതിര്‍ന്ന ഭാരവാഹികളുടെയും ആശങ്കയാണ്. ഇത്തരം കാര്യങ്ങള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഉള്‍പ്പെടെ ദേശീയ നേതൃത്വത്തിന് പരാതികളായി ലഭിച്ചിട്ടുണ്ട്.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന്റെയും കോണ്‍ഗ്രസിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തിലാണ് തീരുമാനം വേഗത്തിലാക്കുന്നത്. 20 അംഗ പാർലമെന്റ് കമ്മിറ്റിയായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. ഇനി ഇത് 14 അംഗ ജില്ല കമ്മിറ്റിയാകും. പിരിച്ചുവിട്ടു കഴിഞ്ഞാലുടന്‍ പുതിയ ഭാരവാഹി തിരഞ്ഞെടുപ്പിന് മുന്നോടിയായ അംഗത്വ കാമ്പയിനിലേക്ക് നീങ്ങും.
വീഡിയോ കാണാം.....
https://www.facebook.com/Malayalivartha























